ആവിക്കൽ തോട്ടിൽ മലിനജല പ്ലാന്റ്; 'അധികൃതരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളി'
text_fieldsകോഴിക്കോട്: ആയിരക്കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ആവിക്കൽ തോട്ടിൽ മലിനജല പ്ലാന്റ് നിർമിക്കാനുള്ള അധികൃതരുടെ ശ്രമം പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പദ്ധതി ഉപേക്ഷിക്കണമെന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ ഡോ. ജോർജ് ജോസഫ്.
സമരം ചെയ്യുന്ന ആവിക്കൽ തോട്ടിലെ പ്രദേശവാസികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് ജില്ല രാഷ്ട്രീയ ജനതാദൾ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ജനതാദൾ ജില്ല പ്രസിഡന്റ് ചന്ദ്രൻ പോക്കിനാറമ്പത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര മുഹമ്മദ്, കർഷക സംസ്ഥാന പ്രസിഡന്റ് എം.പി. ഷാഹുൽഹമീദ് വൈദ്യരങ്ങാടി, യുവരാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ എ.പി യൂസഫ് അലി മടവൂർ, സെക്രട്ടറി ജനറൽ സുരേഷ് കെ. നായർ, ജനറൽ സെക്രട്ടറി വിജയൻ താന്നാളിൽ, യുവ രാഷ്ട്രീയ ജനതാദൾ ജില്ല സെക്രട്ടറി നിസാർ വൈദ്യരങ്ങാടി, ശശിധരൻ പുലരി, ശരീഫ് മംഗലത്ത്, രവി, ശരീഫ്, സൗദ, ഇല്യാസ് കുണ്ടായിത്തോട്, കെ.പി. അബ്ദുറഹിമാൻ, അബ്ദുല്ല എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ ജനതാദൾ ജില്ല ജനറൽ സെക്രട്ടറി ശ്രീജിത്ത് പേരാമ്പ്ര സ്വാഗതവും ജില്ല ട്രഷറർ രാജേഷ് കുണ്ടായിത്തോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.