"ലഹരിക്കെതിരെ മഹല്ല് തലങ്ങളിൽ ബോധവത്കരണം വേണം'
text_fieldsമേപ്പയൂർ: വിദ്യാർഥികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മഹല്ല് തലങ്ങളിൽ ആവശ്യ പ്രതിരോധ പ്രവർത്തനത്തിനും ബോധവത്കരണത്തിനും മഹല്ല് കമ്മിറ്റികൾ നേതൃത്വം നൽകണമെന്ന് അരിക്കുളം സുബുലുസ്സലാം മദ്റസയിൽ ചേർന്ന എസ്.എം.എഫ് അരിക്കുളം പഞ്ചായത്ത് കൗൺസിൽ മീറ്റ് മഹല്ല് കമ്മിറ്റികൾക്ക് നിർദേശം നൽകി.
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സ്വദേശി ദർസ് ആലോചനയോഗവും എസ്.എം.എഫ് ജില്ല വൈസ് പ്രസിഡന്റ് പി.എം. കോയ മുസ്ലിയാർ ഉദ്ഘാടനംചെയ്തു. എസ്.എം.എഫ് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുദീബ് കുമാർ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഹസ്ബുള്ള ബാഖവി പ്രാർഥന നടത്തി. സ്വദേശി ദർസ് സംസ്ഥാന സമിതി അംഗം സുബൈർ ദാരിമി കാപ്പാട്, മേഖല കോഓഡിനേറ്റർ അബ്ദുൽ ഗഫൂർ നിസാമി, സലാം ഫൈസി, സുബൈർ ദാരിമി, ഷംസുദ്ദീൻ ദാരിമി, ഹാരിസ് ഫൈസി, എം. കുഞ്ഞായ കുട്ടി, വി.വി.എം. റഷീദ്, അമ്മത് അട്ടക്കുളത്തിൽ, പി.കെ. റഷീദ് എന്നിവർ സംസാരിച്ചു. എസ്.എം.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽസലാം സ്വാഗതവും സി.കെ. നൗഷാദ് മൗലവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.