Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAyancherichevron_rightകമ്പ്യൂട്ടർ...

കമ്പ്യൂട്ടർ ക്ലാസുകളുമായി അബ​്​ദുല്ല മാസ്​റ്റർ തിരക്കിലാണ്​

text_fields
bookmark_border
കമ്പ്യൂട്ടർ ക്ലാസുകളുമായി അബ​്​ദുല്ല മാസ്​റ്റർ തിരക്കിലാണ്​
cancel

ആയഞ്ചേരി: 'കമ്പ്യൂട്ടർ അബ്​ദുല്ല' എന്നറിയപ്പെടുന്ന വള്ളിയാട് ഈസ്​റ്റ്​ എൽ.പി സ്കൂളിലെ അറബിക് അധ്യാപകനായ കെ.കെ. അബ്​ദുല്ല കോവിഡ് കാലത്തും തിരക്കിലാണ്. ഐ.ടി വിദഗ്ധൻ കൂടിയായ ഈ അധ്യാപകൻ സ്കൂൾ അടച്ചു പൂട്ടിയതോടെ ഒട്ടനവധി അധ്യാപകർക്കാണ് കമ്പ്യൂട്ടർ പരിജ്ഞാനം പകർന്നു നൽകിയത്. പത്തു പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് സ്വന്തം സ്കൂളിലെ ഐ.ടി മുറി ഉപയോഗപ്പെടുത്തി ഓൺലൈനിലൂടെയാണ് പരിശീലനം. പുതിയ അധ്യായന വർഷം പഠനം ഓൺ ലൈൻ ആയതോടെ പഠിതാക്കളായ അധ്യാപകരുടെ എണ്ണവും വർധിക്കുകയായിരുന്നു. പുതിയ ബാച്ചിലേക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് ക്ലാസിനു വേണ്ടി സീറ്റ് ഉറപ്പിക്കുകയാണ് അധ്യാപകർ. നിരവധി അധ്യാപകർ ഇതിനകം പഠനം പൂർത്തിയാക്കി പുറത്തിറങ്ങിക്കഴിഞ്ഞു.

വർഷങ്ങളായി തോടന്നൂർ ഉപജില്ല മേളകളുടെ ഐ.ടി സെക്​ഷൻ നിയന്ത്രിച്ചിരുന്നത് അബ്​ദുല്ല മാസ്​റ്ററാണ്. മുഴുവൻ മേളകളുടെയും പ്രോഗ്രാം കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിലൂടെയാണ് നടന്നുവരുന്നത്. രാപ്പകൽ വിശ്രമമില്ലാതെ കമ്പ്യൂട്ടറിനു മുന്നിൽ അടയിരുന്ന് ​േഡറ്റ എൻട്രി മുതൽ വിജയികളുടെ സർട്ടിഫിക്കറ്റുവരെ പ്രിൻറ് ചെയ്ത്​ പരാതിക്കിടയില്ലാത്തവിധം ചെയ്യുന്നതിൽ അബ്​ദുല്ല മാസ്​റ്ററുടെ സേവനം പ്രശംസനീയമാണ്. കേരള അറബിക് ടീച്ചേഴ്​സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) തോടന്നൂർ ഉപജില്ല, വടകര വിദ്യാഭ്യാസ ജില്ല ഐ.ടി കോഓഡിനേറ്ററായ അദ്ദേഹം നിരവധി റവന്യു ജില്ല മേളകളിൽ ഐ.ടി. സെക്​ഷൻ കൈകാര്യം ചെയ്തിരുന്നു.

കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കമ്പ്യൂട്ടർ സെക്​ഷൻ കൈകാര്യം ചെയ്തതിൽ അന്നത്തെ ഡി.പി.ഐ ആയിരുന്ന മുഹമ്മദ് ഹനീഷ് ഐ.എ. എസ് പ്രത്യേകം അഭിനന്ദിച്ചത് മാസ്​റ്റർ അഭിമാനത്തോടെ ഓർക്കുന്നു. സംസ്ഥാന അറബി അധ്യാപകരുടെ അൽ മുദരിസീൻ ബ്ലോഗി​െൻറ പ്രത്യേക പുരസ്കാരവും അബ്​ദുല്ല മാസ്​റ്റർക്ക് ലഭിച്ചിരുന്നു. വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും അബ്​ദുല്ല മാഷി​െൻറ വീട് ഒരു മിനി അക്ഷയ സെൻറാണ്. ഓൺലൈനായുള്ള മുഴുവൻ അപേക്ഷകളും പ്രിൻറ്​ ഉൾ​െപ്പടെ സൗജന്യമായി ചെയ്തു കൊടുക്കുന്നത് പതിവുകാഴ്ചയാണ്.

മദ്​റസാ പഠനവും ഓൺലൈൻ ആയതോടെ നിരവധി മദ്​റസ അധ്യാപകരും കമ്പ്യൂട്ടർ പരിശീലിക്കാൻ അബ്​ദുല്ല മാസ്​റ്ററെ സമീപിക്കുകയുണ്ടായി. വള്ളിയാട് ഇസ്സത്തുൽ ഇസ്​ലാം മദ്​റസയിലെ അധ്യാപകർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിയതിനാൽ വള്ളിയാട് മഹല്ല് യു.എ.ഇ ചാപ്റ്റർ കമ്മിറ്റിയുടെ ഉപഹാരം കഴിഞ്ഞ ദിവസം മഹല്ല് പ്രസിഡൻറ്​ എം.സി. മൊയ്തു മാസ്​റ്റർ നൽകുകയുണ്ടായി. പഠിതാക്കളിൽനിന്ന് ഒരുവിധ പ്രതിഫലവും വാങ്ങാതെയാണ് അബ്​ദുല്ല മാസ്​റ്റർ ത​െൻറ സമയത്തി​െൻറ നല്ലൊരുഭാഗവും ഇതിനായി മാറ്റിവെക്കുന്നത്. താൻ സ്വായത്തമാക്കിയ അറിവ് മറ്റുള്ളവർക്കൂകൂടി പകർന്നു കൊടുക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നാണ് മാസ്​റ്ററുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdullah Mastercomputer classes
News Summary - Abdullah Master is busy with computer classes
Next Story