ആയഞ്ചേരിയിൽ വീടുകളിൽ മോഷണം
text_fieldsആയഞ്ചേരി: ആയഞ്ചേരിയിലെ കടയിലും പരിസരപ്രദേശമായ മക്കൾമുക്കിലെ വീടുകളിലും കള്ളൻ കയറി. കഴിഞ്ഞദിവസം രാത്രിയിൽ ആലാറ്റിൽ മീത്തൽ പി.പി. അബ്ദുറഹ്മാൻ മാസ്റ്ററുടെ വീടിന്റെ പുറത്തെ ഗ്രില്ലും വാതിലും തകർത്ത് അകത്തുകയറി അലമാര, മേശ എന്നിവ കുത്തിത്തുറന്ന് വീട്ടുപകരണങ്ങളും മറ്റും വാരിവലിച്ചിടുകയും ഇൻവെർട്ടർ ബാറ്ററിയും പാത്രങ്ങളും മോഷ്ടിച്ചുകൊണ്ടുപോകുകയും ചെയ്തു. വീട്ടുകാർ ബന്ധുവീട്ടിൽ നോമ്പുതുറക്കാൻ പോയ സമയത്താണ് മോഷണം നടന്നത്
മഠത്തിൽ കണാരന്റെ വീട്ടിലെ അലുമിയം, സ്റ്റീൽ, പാചകപാത്രങ്ങളും നഷ്ടപ്പെട്ടു. മഠത്തിൽ വസന്തയുടെ വീട്ടിൽനിന്ന് വീടിനു പിറകിൽ സൂക്ഷിച്ച പാത്രങ്ങളും കൊണ്ടുപോയിട്ടുണ്ട്. പുനത്തിക്കണ്ടി മൊയ്തുവിന്റെ മകൻ മാഹിറിന്റെയും മoത്തിൽ മൊയ്തുവിന്റെയും വീടുകളിൽനിന്ന് 30ഓളം പ്രാവുകളെയും മോഷണം നടത്തിയിട്ടുണ്ട്.
ആയഞ്ചേരി ടൗണിലെ ഫാമിലി ഫർണിച്ചർ കടയിലും മോഷണശ്രമം നടന്നു. കടയിലെ സി.സി.ടി.വി തകർത്തു. കുറച്ചുദിവസം മുമ്പ് ആയഞ്ചേരി ടൗണിലെ മത്സ്യക്കടയിലെ വില പിടിപ്പുള്ള എൽ.ഇ.ഡി ബൾബുകൾ മോഷ്ടിച്ചിരുന്നു. വടകര പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സംഭവസ്ഥലം സന്ദർശിച്ച വടകര പൊലീസ് പ്രദേശത്ത് രാത്രികാല പട്രോളിങ് ഊർജിതമാക്കുമെന്നറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.