ഇരുവൃക്കകളും തകരാറിലായ യുവാവിനായി നാട് കൈകോർക്കുന്നു
text_fieldsവള്ളിയാട്: ഇരുവൃക്കകളും തകരാറിലായ വള്ളിയാട് വണ്ണാത്തി പറമ്പത്ത് സജീവന് ജീവിതപ്രതിസന്ധികളെ അതിജീവിക്കാൻ നാടിെൻറ കൈത്താങ്ങ്. വണ്ണാത്തി പറമ്പത്ത് ചാത്തുവിെൻറയും കല്യാണിയുടെയും മകനാണ് ഈ 39 കാരൻ. നാട്ടിൽ നിർമാണ തൊഴിലാളിയായിരുന്ന സജീവനെ ജീവിത പ്രാരബ്ധങ്ങളാണ് ബഹ്റൈനിൽ പ്രവാസിയായി ജോലിനോക്കാൻ പ്രേരിപ്പിച്ചത്.
ജീവിതം പച്ചപിടിച്ചു തുടങ്ങിയ ഘട്ടത്തിലാണ് വൃക്കസംബന്ധമായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
ഗൾഫിലെ വരുമാനത്തിെൻറ നല്ലൊരു ഭാഗം അവിടെ ചികിത്സക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വിദഗ്ധ പരിശോധനയിൽ ഇരുവൃക്കകളും തകരാറിലാണെന്ന് ഡോക്ടർമാർ കണ്ടെത്തുന്നത്. ഗൾഫിലെ ചികിത്സക്ക് ഭീമമായ തുക വേണ്ടിവരുമെന്നതിനാൽ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
ഇരുവൃക്കകളും തകരാറിലായ സജീവെൻറ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവെക്കൽ അല്ലാതെ മറ്റു മാർഗമില്ലെന്ന് നാട്ടിലെ വിദഗ്ധ ഡോക്ടർമാരും വിധിയെഴുതി. പ്രായമായ മാതാപിതാക്കളും, ഭാര്യയും എട്ടു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയും അടങ്ങുന്ന ഈ കുടുംബത്തിന് ഇതു താങ്ങാൻ കഴിയുന്നതായിരുന്നില്ല. ഉദാരമതികളായ നാട്ടുകാരുടെ സഹായത്തിലാണ് ഇപ്പോൾ ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ നടക്കുന്നത്. വൃക്ക മാറ്റി വെക്കുന്നതിനും തുടർചികിത്സക്കും ഭീമമായ ഒരു സംഖ്യ ആവശ്യമാണ്.
ജീവിച്ചു തുടങ്ങുമ്പോഴേക്കും ഇരുളടഞ്ഞുപോയ സജീവെൻറയും കുടുംബത്തിെൻറയും പ്രതീക്ഷകൾക്ക് കരുത്തുപകരാൻ ഒരു നാട് കൈകോർക്കുകയാണ്. വൃക്ക മാറ്റിവെക്കലിന് ആവശ്യമായ തുക കണ്ടെത്തുന്നതിനും തുടർചികിത്സക്കും വേണ്ടി വള്ളിയാട് സജീവൻ ചികിത്സ കമ്മിറ്റിക്ക് രൂപം നൽകി. കെ. മുരളീധരൻ എം.പി, കുറ്റ്യാടി മണ്ഡലം എം.എൽ.എ. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി, ജില്ല പഞ്ചായത്ത് അംഗം എൻ.എം. വിമല, രണ്ടാം വാർഡ് അംഗം പി. അബ്ദുറഹ്മാൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. എച്ച്. മൊയ്തു മാസ്റ്റർ എന്നിവർ രക്ഷാധികാരികളായും ടി.എച്ച്. ശ്രീധരൻ മാസ്റ്റർ (കൺവീനർ), വാർഡ് അംഗം ബവിത്ത് മാലോൽ(ചെയർമാൻ), കെ. മൊയ്തീൻ മാസ്റ്റർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം നടത്തിവരുകയാണ്. കമ്മിറ്റിയുടെ പേരിൽ ആയഞ്ചേരി എസ്.ബി.ഐ യിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ:40246297594. IFSC CODE SBIN0071158
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.