ആരാധനാലയങ്ങൾ ഒരുമയുടെ സന്ദേശം പരത്തുന്ന കേന്ദ്രമാവണം –ടി. ആരിഫലി
text_fieldsആയഞ്ചേരി: മതവിശ്വാസത്തിെൻറ പേരിൽ ഒറ്റപ്പെടുത്തി ദുർബലരാക്കാൻ ബോധപൂർവം ശ്രമം നടത്തുന്ന ഇക്കാലത്ത് മഹല്ലുകളും മസ്ജിദുകളും എല്ലാവരെയും ചേർത്തുപിടിക്കുന്നതിെൻറയും സന്ദേശം പരത്തണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ടി. ആരിഫലി. പൈങ്ങോട്ടായിയിൽ പുതുതായി നിർമിച്ച അൽ ഫുർഖാൻ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനെപ്പറ്റിയുള്ള ഇസ്ലാമിെൻറ സങ്കൽപം പ്രയോഗത്തിൽ കാണിച്ചുകൊടുക്കുന്ന മനുഷ്യരുടെ കേന്ദ്രമായി അൽഫുർഖാൻ മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അൽഫുർഖാൻ നിർമാണ കമ്മിറ്റി ചെയർമാൻ വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 75 വർഷമായി നാം അനുഭവിച്ചുവരുന്ന ഭരണഘടനാദത്ത അവകാശങ്ങൾ ഒന്നൊന്നായി പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആശങ്കജനകമായ കാഴ്ചയാണ് പാർലമെന്റിന് അകത്തും പുറത്തും കാണാൻ സാധിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ. മുരളീധരൻ എം.പി പറഞ്ഞു.
അൽഫുർഖാെൻറ കീഴിൽ ആരംഭിക്കുന്ന ഭവനപദ്ധതിക്ക് എം. കുഞ്ഞബ്ദുല്ലയിൽനിന്ന് ഫണ്ട് സ്വീകരിച്ച് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയും ലൈബ്രറിയുടെ പ്രഖ്യാപനം എം.കെ. മൊയ്തുവിൽനിന്ന് പുസ്തകം സ്വീകരിച്ച് മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയും നിർവഹിച്ചു. മഹല്ലിന് നൽകുന്ന വഖ്ഫ് സ്വത്തിെൻറ പ്രമാണ കൈമാറ്റം പുത്തലത്ത് മൂസ ഹാജിയിൽനിന്ന് മഹല്ല് പ്രസിഡന്റ് എ.കെ. അബ്ദുല്ലത്തീഫ് ഏറ്റുവാങ്ങി. ജമാഅത്തെ ഇസ്ലാമി വനിത പ്രസിഡന്റ് പി.വി. റഹ്മാബി, സോളിഡാരിറ്റി വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ്, ജമാഅത്തെ ഇസ്ലാമി മേഖല നാസിം യു.പി. സിദ്ദീഖ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ടി. ശാക്കിർ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ, തിരുവള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, പഞ്ചായത്ത് അംഗങ്ങളായ ഹംസ വായേരി, നജ്മുന്നിസ, ആയിശ ടീച്ചർ, നൊച്ചാട് കുഞ്ഞബ്ദുല്ല, യു. മൊയ്തു മാസ്റ്റർ, ചുണ്ടയിൽ മൊയ്തു ഹാജി, ടി.വി. അഹമ്മദ്, കെ.കെ. ചന്ദ്രൻ, ടി.കെ. അലി, കെ.സി. ഷാക്കിർ എന്നിവർ സംസാരിച്ചു. അൽഫുർഖാെൻറ നിർമാണത്തിൽ പങ്കാളികളായ എൻജിനീയർമാരെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. ഉച്ചക്ക് നടന്ന ജുമുഅ പ്രാർഥനക്ക് ടി. ആരിഫലി നേതൃത്വം നൽകി. കെ. ഫൈസൽ സ്വാഗതവും എ.കെ. റിയാസ് നന്ദിയും പറഞ്ഞു. അൽഫുർഖാൻ ഇമാം ഹാഫിസ് അക്റം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.