വേണം; പയംകുറ്റിമല ടൂറിസം കേന്ദ്രത്തിന് പ്രത്യേക കരുതൽ
text_fieldsആയഞ്ചേരി: പകൽ സമയങ്ങളിലടക്കം സെക്യൂരിറ്റി ഉൾപ്പെടെ സുരക്ഷാസംവിധാനങ്ങൾ ഇല്ലാത്തതോടെ വടകരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രം അനാശാസ്യകേന്ദ്രം ആകുന്നുവെന്ന് പരാതി ഉയരുന്നു. പയംകുറ്റിമല ടൂറിസം കേന്ദ്രത്തിൽ പകലും രാത്രിയും സെക്യൂരിറ്റി സംവിധാനം ഒരുക്കാത്തതും ആളുകളെ നിരീക്ഷിക്കാനുള്ള സി.സി.ടി.വി സംവിധാനം ഒരുക്കാത്തതും മുതലെടുത്താണ് ഇത്തരം സംഘങ്ങൾ എത്തിച്ചരുന്നത്.
വൈകുന്നേരം ആണ് പ്രധാനമായും സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറ്. ഉച്ചസമയത്ത് മലയിൽ ആൾപെരുമാറ്റം കുറഞ്ഞത് മുതലെടുത്താണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും നിന്നും ആളുകൾ എത്തിച്ചേരുന്നത്. കോളജ്,സ്കൂൾ വിദ്യാർഥികളടക്കം ഇവിടെ എത്തിച്ചേരുന്നുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെ കുട്ടികളെ സംശയാസ്പദ നിലയിൽ കണ്ട പരിസരവാസി പൊലീസിെൻറ എമർജൻസി റെസ്പോൺസിസ് സംവിധാനത്തിൽ അറിയിച്ചിരുന്നു. തുടർന്ന് വടകരയിൽനിന്നും പൊലീസ് എത്തുമ്പോഴേക്കും ഇവർ കടന്നു കളഞ്ഞു. ടൂറിസം പദ്ധതിയുടെ ഭാഗമായി വകുപ്പ് മന്ത്രിതന്നെ നേരിട്ടെത്തി ഇവിടെ കാരവൻ പാർക്ക് ഒരുക്കാനുള്ള നിർദേശം ഉൾപ്പെടെ മുമ്പോട്ടുവെച്ചിരുന്നു.
പഞ്ചായത്ത് അധികൃതർ താൽപര്യവും പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ടൂറിസം മേഖലയെ പിറകോട്ടടിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകൾ നടക്കുന്നത്.
കോടികൾ മുടക്കി പയംകുട്ടി മലയിൽ ടൂറിസം പദ്ധതികൾ ഉൾപ്പെടെ വിപുലമാകുന്ന സാഹചര്യത്തിലാണ് വില്യാപ്പള്ളി പഞ്ചായത്തിെൻറ അനാസ്ഥയിൽ ഈ കേന്ദ്രം അനാശാസ്യ കേന്ദ്രമായി മാറുന്നതെന്ന ആക്ഷേപവും നിലവിലുണ്ട് .
ആളുകളെ നിയന്ത്രിക്കാൻ ഇവിടെ ഒരു സൗകര്യവും പഞ്ചായത്ത് ഒരുക്കാത്തതും ഇക്കൂട്ടർ മുതലെടുക്കുകയാണ് എന്നാണ് ജനങ്ങളുടെ ആക്ഷേപം. ലഹരി ഉപയോഗത്തിലും വിജനമായി കിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്. ഈ മേഖല കേന്ദ്രീകരിച്ചുകൊണ്ട് പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ട് .
ഇത്തരം സംഘങ്ങളെപ്പറ്റി വിവരം ലഭ്യമായിട്ടുണ്ടെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാകുന്നതിനായി പകൽ സമയത്തും ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന സമയവും പിങ്ക് പൊലീസ് സഹായത്തിന് ഉണ്ടാവുമെന്നു അധികൃതർ അറിയിച്ചു.
എന്നാൽ, പഞ്ചായത്തിലെ ആകെയുള്ള പ്രധാന ടുറിസം കേന്ദ്രമായ പയംകുറ്റി മലയിൽ സുരക്ഷാ ഉറപ്പാക്കാനുള്ള ഒരു നടപടികളും പഞ്ചായത്ത് ഒരുക്കാത്തതിൽ സഞ്ചാരികൾക്ക് വ്യാപക പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.