ഇരു വൃക്കകളും തകരാറിലായ യുവതിക്കായി നാട് കൈകോർക്കുന്നു
text_fieldsആയഞ്ചേരി: ഇരു വൃക്കകളും തകരാറിലായ രാമത്തുകണ്ടി ധന്യയുടെ ചികിത്സക്ക് നാട്ടുകാർ കൈകോർക്കുന്നു. ആയഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിലെ നിർധന കുടുംബമായ രാമത്തുകണ്ടിയിൽ നാരായണൻ നമ്പ്യാരുടെയും രാധാമ്മയുടെയും രണ്ടാമത്തെ മകളാണ് 33കാരിയായ ധന്യ.
6,13 വയസ്സുള്ള രണ്ടു പെൺകുട്ടികളുണ്ട്. ഭർത്താവ് മണിയൂർ സ്വദേശി സുനിൽകുമാർ കൂലിത്തൊഴിലാളിയാണ്. ചികിത്സാ ചെലവ് കണ്ടെത്തുന്നതിന് ഏറെ പ്രയാസപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാർ മുന്നിട്ടിറങ്ങിയിരിക്കയാണ്. ഡയാലിസിസ് ചികിത്സ നിർവഹിക്കുന്നത് നാട്ടുകാരുടെ സഹായഹസ്തത്തിലാണ്. വൃക്ക മാറ്റിവെക്കൽ ചികിത്സക്ക് 15 ലക്ഷം രൂപ ചെലവുവരുന്ന സാഹചര്യത്തിൽ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു.
കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു എന്നിവർ രക്ഷാധികാരികളാണ്. കമ്മിറ്റി ഭാരവാഹികൾ: ഗ്രാമ പഞ്ചായത്ത് അംഗം എൻ. അബ്ദുൽ ഹമീദ് (ചെയർ),എൻ.കെ. സുരേഷ് (കൺ), പിലാത്തോട്ടത്തിൽ അബ്ദുൽ കരീം (ട്രഷ). ചികിത്സ സഹായ കമ്മിറ്റിയുടെ പേരിൽ കനറാ ബാങ്ക് ആയഞ്ചേരി ബ്രാഞ്ചിൽ എസ്.ബി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. രാമത്തുകണ്ടി ധന്യ ചികിത്സ സഹായ കമ്മിറ്റി. ആയഞ്ചേരി കനറാ ബാങ്ക് അക്കൗണ്ട് നമ്പർ: 110016310256, IFSC Code : CNRB 0004610.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.