ആയിഷ സറയുടെ വിജയത്തിന് തിളക്കമേറെ
text_fieldsകുന്ദമംഗലം: വിശുദ്ധ ഖുർആൻ പൂർണമായി മനഃപാഠമാക്കിയതോടൊപ്പം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ സന്തോഷത്തിലാണ് കോഴിക്കോട് കുന്ദമംഗലം പന്തീർപാടം ഒളോങ്ങൽ ആയിഷ സറ.
മർകസ് ഗേൾസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി ബാച്ചിൽ ചേർന്ന ആയിഷ സറ നരിക്കുനി ബൈതുൽ ഇസ്സ ഹിഫ്ളുൽ ഖുർആൻ കോളജിൽനിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. സ്കൂൾ പഠനത്തോടൊപ്പം ചെറുപ്രായത്തിൽതന്നെ ഖുർആൻ ഹൃദിസ്ഥമാക്കാൻ ആഗ്രഹിക്കുകയും രണ്ട് വർഷംകൊണ്ട് മനഃപാഠമാക്കുകയും ചെയ്തു. അധ്യാപകരുടെയും മാതാപിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയാണ് ഉന്നതവിജയം നേടാൻ സഹായകമായതെന്ന് വിദ്യാർഥിനി പറഞ്ഞു.
മത വിഷയങ്ങളിൽ ഉയർന്ന പഠനം നടത്തുന്നതോടൊപ്പം മെഡിക്കൽ മേഖലയിൽ സേവനംചെയ്യലാണ് അഭിലാഷം. കുന്ദമംഗലം പന്തീർപാടം ഒളോങ്ങൽ അബ്ദുൽ ഗഫൂറിന്റെയും ഫാത്തിമയുടെയും മകളാണ് ആയിഷ സറ. ആയിഷ സറയെ വീട്ടിലെത്തി സ്കൂൾ പി.ടി.എ കമ്മിറ്റി അനുമോദിച്ചു. ഡോ. അബൂബക്കർ നിസാമി ഉപഹാരം നൽകി. സ്കൂൾ കായികാധ്യാപകൻ എ.കെ. മുഹമ്മദ് അഷ്റഫ്, പി.ടി.എ പ്രസിഡന്റ് പി.കെ. അബൂബക്കർ, വൈസ് പ്രസിഡന്റ് സി. മുഹമ്മദ് ഷാജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.