ആയിഷയുണ്ട് സഹായത്തിന്; ആംബുലൻസും
text_fieldsകുരുവട്ടൂർ: കുറച്ചുവർഷങ്ങളായി ആയിഷ തെൻറ ഫോണിന് ഏറെ ശ്രദ്ധയാണ് നൽകുന്നത്. ഒരുജീവൻ രക്ഷിക്കാനുള്ള സഹായമോ വിളിയോ പ്രതീക്ഷിച്ചാണ് രാത്രിയിലെ ഉറക്കംപോലും. കുരുവട്ടൂർ കുമ്മങ്ങോട്ടുതാഴം പൊറ്റമ്മൽ ടി.സി. മുഹമ്മദ് മാസ്റ്ററുടെ ഭാര്യ ആയിഷക്ക് ജീവകാരുണ്യ പ്രവർത്തനത്തിെൻറ ഭാഗമായാണ് ആംബുലൻസ് ഡ്രൈവറുടെ വേഷമിട്ടിരിക്കുന്നത്.
ഏതുനിമിഷവും ആർക്കും സഹായത്തിന് വിളിക്കാം. ഭർത്താവിെൻറ മാതാവിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ഓടിച്ചുതുടങ്ങിയതാണ്. ഇപ്പോൾ നാലു വർഷമായി സേവനം തുടരുകയാണ്. വിവാഹത്തിനുമുമ്പ് തന്നെ ലോറിയും ബസും ജീപ്പുമെല്ലാം ഓടിച്ചിരുന്നു. ആംബുലൻസ് ഓടിച്ചുതുടങ്ങിയപ്പോഴും ചില വിമർശനങ്ങളെല്ലാം ഉയർന്നിരുന്നെങ്കിലും മക്കളുടെയും ഭർത്താവിെൻറയും ബന്ധുക്കളുടെയുമെല്ലാം പ്രോത്സാഹനത്തിൽ അതെല്ലാം ഇന്ധനമാക്കി മാറ്റുകയായിരുന്നു.
മഹിളാ കോൺഗ്രസ് എലത്തൂർ നിയോജക മണ്ഡലം പ്രസിഡൻറ് കൂടിയായ ആയിഷ രാജീവ് ഗാന്ധി ചാരിറ്റി സൊസൈറ്റിയുടെ ആംബുലൻസാണ് ഓടിക്കുന്നത്. മൂത്ത മകൻ അൽഷാൻ എൻജിനീയറാണ്. രണ്ടാമത്തെ മകൻ അൽ റോഷൻ കാനഡയിൽ എം.ബി.എ ചെയ്യുന്നു. മൂന്നാമത്തെ മകൾ നെൽവ നസ്റിൻ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്.
45കാരിയായ ആയിഷ 19ാം വയസ്സിൽ ലൈസൻസ് നേടിയ ആത്മവിശ്വാസത്തിലാണ് ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് രോഗികളുമായി പായുന്നത്. പോലൂർ സ്കൂൾ അധ്യാപകനായ ഭർത്താവിെൻറയും മക്കളുടെയും പിന്തുണയാണ് കുരുവട്ടൂർ സഹകരണ ബാങ്ക് ഡയറക്ടറായ ആയിഷക്ക് മുന്നേറാൻ കരുത്താവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.