Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഴിയൂർ ലഹരി കേസ്;...

അഴിയൂർ ലഹരി കേസ്; അന്വേഷണം തൃപ്തികരമല്ല, മനുഷ്യാവകാശ കമീഷന് മാതാവ് പരാതി നൽകി

text_fields
bookmark_border
Human Rights Commission-noise machine
cancel

വ​ട​ക​ര: അ​ഴി​യൂ​രി​ൽ വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കി ല​ഹ​രി​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​താ​വ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി. ചൊ​വ്വാ​ഴ്ച ക​ല​ക്ട്രേ​റ്റി​ൽ ന​ട​ന്ന സി​റ്റി​ങ്ങി​ലാ​ണ് മാ​താ​വ് പ​രാ​തി ന​ൽ​കി​യ​ത്. അ​ഴി​യൂ​രി​ൽ വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ നേ​രി​ട്ട് കേ​സെ​ടു​ത്തി​രു​ന്നു. ചോ​മ്പാ​ല പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൊ​ഴി​ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ൾ മ​ക​ൾ​ക്ക് ആ​ദ്യം ല​ഹ​രി ബി​സ്ക​റ്റ് ന​ൽ​കി​യ യു​വ​തി സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു.

യു​വ​തി​യെ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന ഞാ​ൻ ക​ണ്ട​താ​ണ്. എ​ന്നാ​ൽ, ആ ​ദി​വ​സ​ത്തെ സ്റ്റേ​ഷ​നി​ലെ സി.​സി.​ടി.​വി ത​ക​രാ​റി​ലാ​ണെ​ന്ന വി​വ​ര​മാ​ണ് അ​റി​യു​ന്ന​ത്. കു​ഞ്ഞി​പ്പ​ള്ളി ടൗ​ണി​ലെ സ്ഥാ​പ​ന​ത്തി​ലെ സി.​സി.​ടി.​വി​യി​ൽ യു​വ​തി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. പൊ​ലീ​സ് ഇ​ത് പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. പൊ​ലീ​സ് നി​ര​ന്ത​രം ഞ​ങ്ങ​ളെ ചോ​ദ്യം​ചെ​യ്യു​ക​യ​ല്ലാ​തെ വ​സ്തു​ത​ക​ളി​ലേ​ക്കും തെ​ളി​വു​ക​ളി​ലേ​ക്കും പോ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​മാ​സം പ​രി​ഗ​ണി​ച്ച കേ​സ് പൊ​ലീ​സി​ന്റെ അ​ന്തി​മ റി​പ്പോ​ർ​ട്ട് കി​ട്ടാ​ത്ത​തി​നാ​ൽ ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മാ​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights CommissionAzhiyur drug case
News Summary - Azhiyur drug case; mother lodged a complaint with the Human Rights Commission
Next Story