അഴിയൂർ ലഹരികടത്ത്; മാതാവ് മനുഷ്യാവകാശ കമീഷന് പരാതി നൽകി
text_fieldsവടകര: അഴിയൂരിൽ വിദ്യാർഥിനിയെ ലഹരിക്കടി മയാക്കി ലഹരികടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ സ്കൂൾ അധികൃതർ, പി.ടി.എ, പൊലീസ് എന്നിവരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകൾ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥിനിയുടെ മാതാവ് മനുഷ്യാവകാശ കമീഷന് പരാതി നൽകി. കോഴിക്കോട് കലക്ട്രേറ്റിൽ നടന്ന സിറ്റിങ്ങിലാണ് പരാതി നൽകിയത്. നവംബർ 24ന് നടന്ന സംഭവത്തിൽ സ്കൂൾ അധികൃതരും പി.ടി.എയും എട്ട് ദിവസത്തോളം ഒന്നുംചെയ്തില്ലെന്ന് പരാതിയിൽ പറയുന്നു. 24ന് സ്കൂളിലെത്തിയ മാതാവിനോട് പുറത്തുപറയേണ്ടെന്നും പി.ടി.എ വിളിച്ച് ചർച്ച ചെയ്യാമെന്നുമാണ് സ്കൂൾ അധികൃതർ പറഞ്ഞത്.
പി.ടി.എ പ്രസിഡന്റിനോട് 25ന് തന്നെ ബന്ധുക്കൾ ഫോണിൽ കൂടി സംഭവം പറയുകയും ചെയ്തിരുന്നു. എന്നാൽ, രേഖാമൂലം പരാതി നൽകാൻ തയാറായില്ല. പൊലീസും തികഞ്ഞ അലംഭാവമാണ് അന്വേഷണത്തിൽ കാണിക്കുന്നത്. നിലവിലെ അന്വേഷണത്തിൽ പുരോഗതിയും ഉണ്ടായിട്ടില്ല. ആയതിനാൽ ഉന്നതതല അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു. പൊലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചുവെന്നും അന്തിമ റിപ്പോർട്ടിന് ശേഷം കൂടുതൽ അന്വേഷണം പരിഗണിക്കാമെന്ന് കമീഷൻ പറഞ്ഞു. കേസ് അടുത്തമാസം 21ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.