Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേക്കറി...

ബേക്കറി അഗ്​നിക്കിരയായി​; വൻ നഷ്ടം

text_fields
bookmark_border
ബേക്കറി അഗ്​നിക്കിരയായി​; വൻ നഷ്ടം
cancel
Listen to this Article

കോ​ഴി​ക്കോ​ട്​: ക​ല്ലാ​യി​യി​ലെ ബേ​ക്ക​റി​ക്ക്​ തീ​പി​ടി​ച്ച്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യു​ടെ ന​ഷ്ടം. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് എ​തി​ർ​വ​ശ​ത്തു​ള്ള ​കൊ​ളം​ബോ ബേ​ക്ക​റി​ക്കാ​ണ്​ തീ​പി​ടി​ച്ച​ത്. വേ​ങ്ങേ​രി സ്വ​​ദേ​ശി പി.​ടി. ഫ​​ക്രു​ദ്ദീ​​ന്റേ​താ​ണ്​ സ്ഥാ​പ​നം.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ര​​ണ്ടോ​ടെ ബേ​ക്ക​റി​യി​ൽ​നി​ന്ന്​ പു​ക​വ​രു​ന്ന​തു​ക​ണ്ട ഇ​ഖ്​​റ ക​മ്യൂ​ണി​റ്റി ക്ലി​നി​ക്കി​ലെ പി.​ആ​ർ.​ഒ റ​സാ​ഖ്​ അ​ഗ്​​നി​സു​ര​ക്ഷ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മീ​ഞ്ച​ന്ത സ്​​റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള ര​ണ്ട് യൂ​നി​റ്റ് എ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്. അ​ക​ത്തു​ള്ള ര​ണ്ട്​ ഗ്യാ​സ്​ സി​ലി​ണ്ട​റും ഡീ​സ​ൽ കാ​നും ഉ​ട​ൻ മാ​റ്റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പാ​ടേ കെ.​എ​സ്.​ഇ.​ബി​യി​ൽ അ​റി​യി​ച്ച്​ ​വൈ​ദ്യു​തി ബ​ന്ധം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബേ​ക്ക​റി സാ​ധ​ന​ങ്ങ​ളും ജ​ന​റേ​റ്റ​ർ, ഫ്രി​ഡ്ജ്, കൂ​ള​ർ, കാ​ബി​ന​റ്റു​ക​ൾ, റാ​ക്കു​ക​ൾ എ​ന്നി​വ​യു​മെ​ല്ലാം ക​ത്തി​യ​മ​ർ​ന്നി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം ആ​റു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ്​ പ്രാ​ഥ​മി​ക​മാ​യി ക​ണ​ക്കാ​ക്കി​യ​ത്. ഷോ​ർ​ട്ട്​ സ​ർ​ക്യൂ​ട്ടാ​ണ്​ തീ​പി​ടി​ത്ത കാ​ര​ണ​മെ​ന്നാ​ണ്​ നി​ഗ​മ​നം. പ്ര​മീ​ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം. അ​ഗ്​​നി​സു​ര​ക്ഷ സേ​ന​യി​ലെ റോ​ബി​ൻ വ​ർ​ഗീ​സ്, ഇ. ​ശി​ഹാ​ബു​ദ്ദീ​ൻ, കെ.​വി. സ​ജി​ല​ൻ, എ​ൻ. ബി​നീ​ഷ്, എ. ​ലൈ​ജു, വി.​പി. രാ​ഗി​ൻ, പി. ​രാ​ഹു​ൽ, വി.​കെ. അ​നൂ​പ്, സി.​പി. ബി​നീ​ഷ്, കെ. ​ശി​വ​ദാ​സ​ൻ, ഒ.​കെ. പ്ര​ജി​ത്ത്​ എ​ന്നി​വ​രാ​ണ്​ തീ​യ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bakery on firekallayi
News Summary - Bakery on fire; Huge loss
Next Story