ബാലുശ്ശേരി മണ്ഡലത്തിൽ 11.8 കോടിയുടെ ആരോഗ്യമേഖല വികസന പദ്ധതികൾ
text_fieldsബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തിലെ ആരോഗ്യമേഖലയുടെ വികസന പ്രവർത്തനങ്ങൾക്കായി 11.8 കോടി രൂപയുടെ പദ്ധതികൾ. 15ാമത് ധനകാര്യ കമീഷൻ ശിപാർശപ്രകാരം മണ്ഡലത്തിലെ 12 ആരോഗ്യ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഫണ്ട് അനുവദിച്ചത്.
ഉള്ള്യേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 5.75 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തും. ആദ്യ ഗഡുവായി 1.15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവിടെയുള്ള പഴയ കെട്ടിടങ്ങളിൽ മതിയായ സൗകര്യങ്ങളില്ലാത്തതിനെ തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയ ഡി.പി.ആർ തയാറാക്കി സമർപ്പിച്ചത്.
കായണ്ണ, ഉള്ള്യേരി പഞ്ചായത്തിലെ കക്കഞ്ചേരി, കുന്നത്തറ, ഒറവിൽ, ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ, ഇയ്യാട്, കരുമല, കരിയാത്തൻകാവ്, പനങ്ങാട് പഞ്ചായത്തിലെ കുറുമ്പൊയിൽ, പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തിലെ എരപ്പാംതോട് എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കും.
ഇവയുടെ നവീകരണത്തിനായി പഞ്ചായത്തുകൾ ആവശ്യപ്പെട്ടിരുന്നു. നിലവിൽ അനുവദിച്ച തുകയുടെ പദ്ധതികൾ തയാറാക്കി പ്രവൃത്തി തുടങ്ങാനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങൾ വേഗത്തിലാക്കണമെന്ന് കെ.എം. സച്ചിൻദേവ് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.