വീട്ടിൽ സൂക്ഷിച്ച 13.3 കിലോചന്ദനം പിടികൂടി
text_fieldsബാലുശ്ശേരി: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 13.3 കിലോഗ്രാം ചന്ദനം വനം വിജിലൻസ് വിഭാഗം പിടികൂടി. പനങ്ങാട് കണ്ണാടിപ്പൊയിൽ മുച്ചിലോട്ട് താഴെ ഷാഫിഖിന്റെ അടച്ചിട്ട വീട്ടിൽ കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ വി.പി. ജയപ്രകാശിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വെള്ള ചെത്തിയൊരുക്കിയ നിലയിലുള്ള 38 ചന്ദനത്തടി കഷണങ്ങളും (12.660 കിലോഗ്രാം), ചന്ദനച്ചീളുകളും (700 ഗ്രാം) ഉൾപ്പെടെ 13.360 കിലോ ചന്ദനമാണ് പിടിച്ചെടുത്തിട്ടുള്ളത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണത്തിനായി കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പറഞ്ഞു. കോഴിക്കോട് ഫ്ലൈയിങ് സ്ക്വാഡിലെ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.പി. പ്രശാന്തൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മുഹമ്മദ് അസ്ലം, സി. ദേവാനന്ദൻ, എം. ശ്രീനാഥ്, കെ.വി. പ്രബീഷ്, ഡ്രൈവർ ടി.കെ. ജിജീഷ്, കക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ എൻ.കെ. റീജ എന്നിവർ ഉൾപ്പെട്ട സംഘമാണ് ചന്ദനം പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.