ആറാളക്കൽ പാലത്തിന് അപ്രോച്ച് റോഡില്ല; വാഹനഗതാഗതം വഴിമുട്ടിയ നിലയിൽതന്നെ
text_fieldsബാലുശ്ശേരി: ബാലുശ്ശേരി - പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആറാളക്കൽ പാലത്തിന് അപ്രോച്ച് റോഡ് ഇനിയും നിർമിച്ചില്ല. ഗതാഗതം വഴിമുട്ടിയ നിലയിൽതന്നെ.
ബാലുശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽനിന്ന് പനങ്ങാട് പഞ്ചായത്തിലെ 16ാം വാർഡിൽപെട്ട ആറാളക്കൽ വഴി കരയത്തൊടി ഭാഗത്തേക്കും പനങ്ങാട്ടേക്കും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന റോഡിലാണ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വർഷങ്ങൾക്കു മുമ്പേ പാലം പണിതത്. ഒരുഭാഗത്ത് റോഡ് ഉണ്ടെങ്കിലും മറുഭാഗത്ത് അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ പാലം ഉപയോഗശൂന്യമായിരിക്കയാണ്. സ്വകാര്യവ്യക്തിയുടെ വയലിൽകൂടിയാണ് അപ്രോച്ച് റോഡ് നിർമിക്കേണ്ടത്. ഇതിനായുള്ള സ്ഥലം സൗജന്യമായി കിട്ടിയില്ലെങ്കിൽ വിലകൊടുത്തു വാങ്ങണം.
സ്ഥലപ്രശ്നം കാരണമാണ് അപ്രോച് നിർമിക്കാൻ കഴിയാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പാലം ഇപ്പോൾ നോക്കുകുത്തിയായി നിലകൊള്ളുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.