കക്കോടിയിലും കുരുവട്ടൂരും കോൺഗ്രസ് ഓഫിസിനു നേരെ ആക്രമം
text_fieldsകക്കോടി: കക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനും കുരുവട്ടൂരിലെ കോൺഗ്രസ് ഓഫിസുനേരെയും ആക്രമം. കക്കോടിയിലെ ഓഫിസിെൻറ വാതിൽ തകർത്താണ് അക്രമികൾ അകത്ത് കടന്നത്. ഓഫിസിനകത്തുണ്ടായിരുന്ന വിവിധ നേതാക്കളുടെ ഫോട്ടോകൾ, അലമാര, കസേരകൾ, കമ്പ്യൂട്ടർ, പ്രിൻറർ എന്നിവ അടിച്ചുതകർത്ത നിലയിലാണ്.
മഹാത്മാ ഗാന്ധിയുടെയും അയ്യൻ കാളിയുടെയും ഫോട്ടോകൾ തകർത്തു. ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരാണ് ഓഫിസ് ആക്രമിച്ചതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. അതേസമയം, അക്രമത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് നേതാക്കൾ അറിയിച്ചു.
തിരുവോണ ദിവസം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കക്കോടി ബസാറിൽ സത്യഗ്രഹവും കരിദിനവും ആചരിച്ചിരുന്നു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദിഖ് യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെ രണ്ടു പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രകടനം വന്നത് സംഘർഷാവസ്ഥയുണ്ടാക്കി. യോഗത്തിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കയറാൻ ശ്രമിച്ചത് ചേവായൂർ പോലീസ് തടഞ്ഞു.
തിങ്കളാഴ്ച വൈകീട്ടോടെ മോരീക്കരക്ക് സമീപത്തെ ഗാന്ധി സ്ക്വയറിൽ സ്ഥാപിച്ച ഗാന്ധിസൂക്തങ്ങൾ എഴുതിയ ബോർഡുകൾ നശിപ്പിച്ചു ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മണ്ഡലം പ്രസിഡൻറ് അറോട്ടിൽ കിഷോറിെൻറ നേതൃത്വത്തിൽ പ്രവർത്തകർ കക്കോടി ബസാറിൽ പ്രകടനം നടത്തി.
ഇതേ തുടർന്ന് സി.പി.എം , ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രതിഷേധ പ്രകടനം നടത്തി. എം.കെ. രാഘവൻ എം.പി, ടി. സിദീഖ്, എൻ. സുബ്രഹ്മണ്യർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കക്കോടിയിൽ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.