ബാലുശ്ശേരി ഉപജില്ല കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം
text_fieldsബാലുശ്ശേരി: ഉപജില്ല കലോത്സവം 15, 16, 17 തീയതികളിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പ്രതിഭ കോളജ്, ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും. 84 സ്കൂളുകളിൽനിന്നായി 4200 വിദ്യാർഥികൾ പങ്കെടുക്കും. ഓഫ് സ്റ്റേജ് ഇനങ്ങൾ കഴിഞ്ഞ എട്ടിന് പി.സി. പാലം യു.പി സ്കൂളിൽ നടന്നു.
ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 10ന് അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ നിർവഹിക്കും. സാഹിത്യകാരൻ ഡോ. കെ. ശ്രീകുമാർ മുഖ്യാതിഥിയായിരിക്കും. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, എ.ഇ.ഒ. ശ്യാംജിത്ത്, പ്രിൻസിപ്പൽ, എച്ച്.എം എന്നിവർ പങ്കെടുക്കും. 17ന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്യും.
മേലടി ഉപ ജില്ല കലോത്സവം ബുധനാഴ്ച തുടങ്ങും
മേപ്പയൂർ: മേലടി ഉപജില്ല സ്കൂൾ കലോത്സവം ഈ മാസം 16,17,18,19 തീയതികളിലായി മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പത് വേദികളിലായാണ് കലാമത്സരങ്ങൾ. മൂവായിരത്തോളം സർഗപ്രതിഭകൾ കലാമേളയിൽ മാറ്റുരക്കും.
നവംബർ 16ന് രാവിലെ മുതൽ രചനാമത്സരങ്ങൾ നടക്കും. 17ന് ഉച്ചക്ക് വർണശബളമായ ഘോഷയാത്ര നടക്കും. മേപ്പയൂർ ജി.വി.എച്ച്.എസ്.എസിലെ അധ്യാപകരും വിദ്യാർഥികളും അണിനിരക്കുന്ന നൃത്ത സംഗീതശിൽപത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.
കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷത വഹിക്കും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, പയ്യോളി നഗരസഭ ഷഫീഖ് വടക്കയിൽ, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത്, കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ജില്ല പഞ്ചായത്ത് അംഗം സി.എം. ബാബു എന്നിവർ പങ്കെടുക്കും.
മേലടി എ.ഇ.ഒ വിനു കുറുവങ്ങാട്, സംഘാടക സമിതി വർക്കിങ് ചെയർമാൻ കെ. രാജീവൻ, സക്കീർ മനക്കൽ, വി. മുജീബ്, ഷബീർ ജന്നത്ത്, ടി.എം. അഫ്സ, സജീവൻ കുഞ്ഞോത്ത്, സുഭാഷ് സമത എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.