തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം നൽകി കൊന്നതായി പരാതി
text_fieldsബാലുശ്ശേരി: കിനാലൂർ മങ്കയത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷംകൊടുത്ത് കൊന്നതായി പരാതി. മങ്കയം അങ്ങാടിയിലും പരിസരപ്രദേശങ്ങളിലുമായി 18 തെരുവുനായ്ക്കളെയാണ് കഴിഞ്ഞദിവസങ്ങളിൽ വിവിധ ഇടങ്ങളിലായി ചത്തനിലയിൽ കണ്ടെത്തിയത്.
സാമൂഹികവിരുദ്ധർ ഭക്ഷണത്തിൽ വിഷംചേർത്ത് നൽകിയതാവാമെന്നാണ് കരുതുന്നത്. പ്രദേശത്തെ തോട്ടിലും അരുവികൾക്ക് സമീപവുമായി നായ്ക്കളെ ചത്തനിലയിൽ കണ്ടത് കുടിവെള്ളമെടുക്കുന്ന നിരവധി കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ട്.
അരുവികളിൽനിന്ന് പൈപ്പ് ലൈൻ വലിച്ചാണ് മിക്ക കുടുംബങ്ങളും കുടിവെള്ളമെത്തിക്കുന്നത്. ആരോഗ്യ വകുപ്പധികൃതർ സ്ഥലത്തെത്തി ആവശ്യമായ ശുചീകരണ നടപടികളെടുത്തിട്ടുണ്ട്. തെരുവുനായ്ക്കളെ വിഷം നൽകി കൊന്ന സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം ഷാജി കെ. പണിക്കർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.