പശുക്കൾക്ക് ചർമ മുഴ രോഗം വ്യാപിക്കുന്നു; ക്ഷീരകർഷകർ ആശങ്കയിൽ
text_fieldsബാലുശ്ശേരി: തലയാട് ചീടിക്കുഴി മലയോര മേഖലയിൽ പശുക്കൾക്ക് ഫംഗസ് ബാധയായ ചർമ മുഴ രോഗം വ്യാപിക്കുന്നു. ചീടിക്കുഴി ഭാഗത്തെ അഞ്ചോളം ക്ഷീരകർഷകരുടെ പശുക്കൾക്ക് ചർമ മുഴ രോഗത്തിന്റെ ലക്ഷണങ്ങൾ ബാധിച്ചിട്ടുണ്ട്. ഇവയിൽ ഒരു പശു രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.
പശുക്കളുടെ ശരീരത്തിൽ കുരുക്കൾ രൂപപ്പെട്ട് പിന്നീട് വ്രണങ്ങളായി മാറുകയാണ്. ഇതോടെ ഭക്ഷണം കഴിക്കാതാകുകയും തീരെ അവശ നിലയിലാകുകയുമാണ്. മൃഗഡോക്ടർമാർ പരിശോധന നടത്തിയതിൽ ഫംഗസ് രോഗബാധയാണെന്നും പശുക്കളെ കുളിപ്പിച്ച് അണുനാശിനി ഉപയോഗിച്ച് വൃത്തിയായി നിലനിർത്തുകയും തൊഴുത്തുംപരിസരവും അണുനാശിനി ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കാനുമാണ് നിർദേശിച്ചിട്ടുള്ളത്.
അമ്പതിനായിരത്തിലധികം വിലയുള്ള പശുക്കൾ ഇവിടങ്ങളിലെ ക്ഷീരകർഷക കുടുംബങ്ങളുടെ ഏക വരുമാന മാർഗം കൂടിയാണ്. പശുക്കൾക്ക് രോഗം ബാധിച്ചതോടെ കർഷകർ ആശങ്കയിലായിരിക്കുയാണ്. ഫംഗസ് രോഗവ്യാപനം തടയാനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ക്ഷീര കർഷകർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.