ഉദാരമതികളുടെ കനിവ് തേടി വയോധിക ദമ്പതികൾ
text_fieldsബാലുശേരി: തലയാട് മണിച്ചേരിമലയിലെ കുളമാൻ കുഴിയിലെ വയോധിക ദമ്പതികളായ ജോസും റോസമ്മയും രോഗബാധിതരായി ദുരിതത്തിൽ. ഇരുവരും ഹൃദ്രോഗികളാണ്.
കൂടാതെ റോസമ്മക്ക് കാലിൽ മന്തും ബാധിച്ചിട്ടുണ്ട്. ചികിത്സക്കും മറ്റും വകയില്ലാതായതോടെ ആരെങ്കിലും സഹായഹസ്തവുമായി വരുമെന്ന കാത്തിരിപ്പിലാണ്. ചുമട്ടുതൊഴിലാളിയായ ജോസിന് ശ്വാസം മുട്ട് കൂടിവന്നതോടെ തൊഴിലെടുത്ത് ഉപജീവനം നടത്താൻ കഴിയാത്ത അവസ്ഥയാണ്.
വീടിെൻറ അകത്തളത്തിൽ മന്ത് പിടിപെട്ട് വ്രണമായി മാറിയ കാലുകളുമായി നിരങ്ങി നടക്കുന്ന റോസമ്മക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതോടെ വിലകൂടിയ മരുന്നുകൾ നിർത്താതെ കഴിക്കേണ്ടതുണ്ട്. ഇരുവർക്കും ഓരോ മാസവും മരുന്നിന് വലിയ ഒരു തുകതന്നെ ചെലവഴിക്കണം.
ഓരോ ദിനരാത്രങ്ങളും വേദനയോടെ കടിച്ചമർത്തി തള്ളിനീക്കുകയാണിവർ. രണ്ടു പെൺമക്കൾ മാത്രമാണ് ഇവർക്കുള്ളത്. നിത്യവൃത്തിക്കുപോലും ഏറെ പ്രയാസമനുഭവിക്കുന്ന ഇവരുടെ തുടർ ചികിത്സക്കായി നാട്ടുകാർ തന്നെ രംഗത്തിറങ്ങിയിരിക്കയാണ്.
കേരള ഗ്രാമീണ ബാങ്കിെൻറ തലയാട് ശാഖയിൽ കുടുംബത്തിെൻറ പേരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 402 2610 1004155 ഐ.എഫ്.എസ്.സി കോഡ് -KLGBOO40226.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.