ധർമജെൻറ പ്രചാരണത്തിനായി സിനിമ താരങ്ങളിറങ്ങിത്തുടങ്ങി
text_fieldsബാലുശ്ശേരി: ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി ധർമജെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സഹപ്രവർത്തകരായ സിനിമ താരങ്ങളും എത്തിത്തുടങ്ങി. ബാലുശ്ശേരി, ഉണ്ണികുളം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കുടുംബയോഗത്തിലാണ് സഹപ്രവർത്തകരായ സിനിമ-സീരിയൽ താരം നിർമൽ പാലാഴി, ദേശീയ അവാർഡ് ജേത്രി സുരഭി ലക്ഷ്മി, ചാനൽ അവതാരക എലീന പടിക്കൽ എന്നിവർ പങ്കെടുത്തു.
നിർമൽ പാലാഴി പുത്തൂർവട്ടത്തെ യു.ഡി.എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്തു. കരുണൻ പുത്തൂർ വട്ടം അധ്യക്ഷത വഹിച്ചു. തലയാട്ട് നടന്ന കുടുംബയോഗം നടി സുരഭി ലക്ഷ്മിയും ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി, ഉണ്ണികുളം പഞ്ചായത്തുകളിലെ വിവിധ കുടുംബയോഗങ്ങളിലും സ്ഥാനാർഥി ധർമജൻ ബോൾഗാട്ടി പങ്കെടുത്തു.
കെ. രാമചന്ദ്രൻ മാസ്റ്റർ, നിസാർ ചേലേരി, പി. രാജേഷ് കുമാർ, വി.സി. വിജയൻ, വി.ബി. വിജീഷ്, കെ.കെ. പരീദ്, കെ. അഹ്മദ്കോയ, സി.വി. ബഷീർ, മനോജ് കുന്നോത്ത്, ഹരീഷ് നന്ദനം എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ നടന്മാരായ ജയറാം, സലീംകുമാർ, രമേഷ് പിഷാരടി എന്നിവരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാലുശ്ശേരിയിലെത്തുന്നുണ്ട്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.