വയലട കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് സൗകര്യമില്ലാത്തത് രോഗികളെ വലയ്ക്കുന്നു
text_fieldsബാലുശ്ശേരി: വയലട കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് സൗകര്യമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. പനങ്ങാട് പഞ്ചായത്തിനു കീഴിൽ വയലട മലയോര പ്രദേശത്തെ ആദിവാസികളടക്കമുള്ള നിരവധി കുടുംബങ്ങളുടെ ചികിത്സാ കേന്ദ്രമായ വയലട കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് സൗകര്യമില്ലാത്തതിനാൽ രോഗികൾക്ക് ആവശ്യമായ ലാബ്പരിശോധനകൾ നടത്താൻ മലയിറങ്ങി അഞ്ചു കിലോമീറ്ററോളം ദൂരം വരുന്ന തലയാട് അങ്ങാടിയിലെത്തേണ്ട അവസ്ഥയാണ്.
പഞ്ചായത്ത് അനുവദിച്ച ലാബ് തലയാട് ആരോഗ്യ ഉപകേന്ദ്രത്തിലാണു പ്രവർത്തിക്കുന്നത്. പരിശോധന ഫലം ഡോക്ടറെ കാണിക്കാൻ വീണ്ടും വയലടയിൽത്തന്നെയെത്തണം. വയലടയിലേക്കാകട്ടെ മതിയായ യാത്രാസൗകര്യമില്ലാത്തതിനാൽ വലിയ തുക മുടക്കി ഓട്ടോയോ ജീപ്പോ പിടിച്ച് എത്തണം. ഇത് രോഗികളെ ഏറെ കഷ്ടപ്പെടുത്തുന്നുണ്ട്. വയലട കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്രയും പെട്ടെന്ന് ലാബ് പരിശോധന സൗകര്യം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.