ബാലുശ്ശേരി റെസ്റ്റ് ഹൗസിൽ മിന്നൽ പരിശോധന; ജീവനക്കാർക്ക് മന്ത്രിയുടെ വക അഭിനന്ദനം
text_fields
ബാലുശ്ശേരി: ബാലുശ്ശേരി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ മിന്നൽ പരിശോധന. ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിച്ച് മടങ്ങുേമ്പാൾ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റെസ്റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തിയത്. റെസ്റ്റ് ഹൗസിെൻറ പരിസരവും മുറികളും മന്ത്രി പരിശോധിച്ചു. പിന്നിലെ ഓവുചാലും കിച്ചണും പരിശോധിച്ച മന്ത്രി തഴത്തെയും മുകളിലത്തെയും മുറികളും കോൺഫറൻസ് ഹാളും തുറന്ന് പരിശോധിച്ചു.
പരിസരവും മുറികളും എല്ലാം വൃത്തിയോടെ നല്ല നിലയിൽ സംരക്ഷിച്ചുനിർത്തുന്നതിൽ തൃപ്തനായ മന്ത്രി മുഹമ്മദ് റിയാസ് ജീവനക്കാരനായ സി. സുരേന്ദ്രനെ അഭിനന്ദിക്കാനും മറന്നില്ല. സുരേന്ദ്രനെ കൂടാതെ സുരേന്ദ്രക്കുറുപ്പും ഇവിടെ വാച്ച്മാൻമാരായുണ്ട്. 20 വർഷമായി ഇവർ ദിവസവേതനത്തിൽ ജോലി ചെയ്തുവരുകയാണ്. ഒരു എ.സി മുറിയടക്കം ആറ് മുറികളാണ് ഇവിടെയുള്ളത്.
ഓൺലൈൻ ബുക്കിങ് വഴി മുറികൾ പൊതുജനങ്ങൾക്ക് വാടകക്ക് കൊടുക്കാൻ തീരുമാനിച്ചതോടെ കഴിഞ്ഞ മാസം മാത്രം 34 പേരാണ് ഇവിടെ താമസിക്കാനെത്തിയത്. റെസ്റ്റ് ഹൗസ് സംരക്ഷണത്തിൽ സംതൃപ്തനായ മന്ത്രി ഇങ്ങനെ തന്നെ സംരക്ഷിച്ചുകൊണ്ടുനടക്കണമെന്ന് ജീവനക്കാരനായ സുരേന്ദ്രനെ ഉപദേശിച്ചശേഷമാണ് മടങ്ങിയത്. കെ.എം. സചിൻ ദേവ് എം.എൽ.എ, ഇസ്മായിൽ കുറുമ്പൊയിൽ, പി.ഡബ്ല്യൂ.ഡി ഓവർസിയർ പ്രജീഷ്ലാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.