കക്കയം ഹൈഡൽ, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു
text_fieldsബാലുശ്ശേരി: കക്കയം ഹൈഡൽ, ഇക്കോ ടൂറിസം സെൻററുകൾ പ്രവർത്തനം ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നു കഴിഞ്ഞ ആഗസ്റ്റ് 18 മുതൽ അടച്ചിട്ടിരുന്ന സെൻററുകൾ കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്.
ഒഴിവ് ദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ നൂറു കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്.
ഞായറാഴ്ച മാത്രം 482 - ഓളം പേരാണ് കക്കയം ഡാം സൈറ്റ് ഏരിയയിലെത്തിയത്. ഹൈഡൽ ടൂറിസത്തിെൻറ ഭാഗമായുള്ള ബോട്ട് സർവിസ് തുടങ്ങിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്.
ഡാം െസെറ്റ് പ്രദേശത്ത് ശക്തമായ മഴയുമുണ്ട്. കക്കയം അങ്ങാടിയിൽ നിന്നും ഡാം െസെറ്റിലേക്കുള്ള റോഡ് ഇപ്പോഴും തകർന്ന നിലയിൽ തന്നെയാണ്. അപകടാവസ്ഥയിലായ ഭാഗങ്ങൾ താൽക്കാലികമായി നന്നാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.