അടച്ചിട്ടും കക്കയം, കരിയാത്തുംപാറ ടൂറിസം മേഖലയിലേക്ക് സന്ദർശക പ്രവാഹം
text_fieldsബാലുശ്ശേരി: കക്കയം ഡാം െസെറ്റ്, കരിയാത്തും പാറ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടിട്ടും സന്ദർശക പ്രവാഹം. ഓണക്കാലത്ത് നൂറുകണക്കിന് സഞ്ചാരികളാണ് വാഹനങ്ങളിലായി കക്കയം, കരിയാത്തുംപാറ മേഖലയിലേക്ക് എത്തിയത്.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ അഞ്ചാം വാർഡ് കഴിഞ്ഞയാഴ്ച മുതൽ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് ടൂറിസം കേന്ദ്രങ്ങൾ അടച്ചിരിക്കുകയാണ്.
രണ്ടു മൂന്നു ദിവസങ്ങളിലായി മുന്നൂറിലധികം വാഹനങ്ങളാണ് വിനോദസഞ്ചാരികളുമായി ഇവിടേക്ക് എത്തിയത്. എല്ലാ വാഹനങ്ങളെയും വാർഡിെൻറ അതിർത്തിയിൽ മടക്കി അയക്കുകയായിരുന്നു.
പൊലീസും ആർ.ആർ.ടി പ്രവർത്തകരും അതിർത്തികളിൽ കാവൽ നിൽക്കുന്നുണ്ട്. കണ്ടെയ്ൻമെൻറ് സോണിൽപ്പെടാത്ത കൂരാച്ചുണ്ട് പഞ്ചായത്തിലെ തന്നെ മറ്റൊരു ടൂറിസം മേഖലയായ നമ്പികുളം ഹൈറേഞ്ച് മേഖലയിലേക്ക് കഴിഞ്ഞദിവസങ്ങളിൽ നിരവധി സന്ദർശകരാണ് രഹസ്യമായി എത്തിയത്. നമ്പികുളത്ത് ടൂറിസം വികസന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടേക്ക് ഹെയർപിൻ റോഡുണ്ടെങ്കിലും യാത്ര ദുഷ്കരമാണ്.
മുകളിലെത്തിയാൽ കൊടൈക്കനാലിെൻറ പ്രീതിതിയാണ്. കോടമഞ്ഞ് മൂടിയ കുന്നിൻമുകളിൽനിന്നുള്ള കാഴ്ചകൾ കാണാനാണ് സഞ്ചാരികൾ ഇപ്പോൾ ഒളിഞ്ഞും തെളിഞ്ഞുമായെത്തുന്നത്.
പലപ്പോഴും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള സഞ്ചാരികളുടെ പെരുമാറ്റം കാരണം നാട്ടുകാരുമായി സംഘർഷത്തിന് വരെ കാരണമാകുന്നുണ്ട്. അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.