കരിയാത്തൻകാവ് യാത്രാദുരിതം പരിഹരിക്കണം –വ്യാപാരികൾ
text_fieldsബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ കരിയാത്തൻകാവ് പ്രദേശത്തുകാരുടെ യാത്രാദുരിതം പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി കരിയാത്തൻകാവ് യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രദേശവാസികൾക്ക് ഉണ്ണികുളം പഞ്ചായത്തിലോ തൊട്ടടുത്ത അങ്ങാടികളായ നന്മണ്ടയിലോ വട്ടോളിയിലോ എത്തണമെങ്കിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കണം.
ബാലുശ്ശേരി-കരിയാത്തൻകാവ് വഴി സർവിസ് നടത്തിയിരുന്ന രണ്ടു മിനിബസുകൾ സർവിസ് നിർത്തിയതോടെ പ്രദേശവാസികൾക്ക് ഓട്ടോറിക്ഷയാണ് ആശ്രയം. നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ശിവപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾക്ക് എത്തിപ്പെടാനും ഏറെ ദുരിതമനുഭവിക്കണം. ഇതുസംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.
കോഴിക്കോട്ടുനിന്നു വരുന്ന ബസുകളിൽ ചിലത് നന്മണ്ട-കരിയാത്തൻകാവ്-വട്ടോളി വഴി ബാലുശ്ശേരിക്ക് തിരിച്ചുവിട്ടാൽ ഏറെ ആശ്വാസമാകും. കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ല ജോ. സെക്രട്ടറി പി.ആർ. രഘുത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.എം. സന്തോഷ് അധ്യക്ഷത വഹിച്ചു. ഇ.സി. മൊയ്തീൻകോയ, സി. അബ്ദുറഹ്മാൻ, ഗീത, കെ.കെ. നൗഷാദ്, ഇ. അഷ്റഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ. ബിന്ദു (പ്രസി), അബ്ദുറഹ്മാൻ (വൈ. പ്രസി), ഇ. അഷ്റഫ് (സെക്ര), കെ.കെ നളിനി (ജോ. സെക്ര), കെ.കെ. നൗഷാദ് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.