ബാലുശ്ശേരിയിൽ 315 കോടിയുടെ വികസന പ്രവർത്തനങ്ങൾ -പുരുഷൻ കടലുണ്ടി
text_fieldsകേരളം സാമ്പത്തിക മാന്ദ്യത്തിെൻറ പിടിയിലമർന്നിട്ടും വികസന പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നിലനിർത്തി കേരളത്തെ പുനർനിർമിക്കുന്നതിൽ കിഫ്ബി ഫണ്ട് ഏറെ ഉപകാtരപ്രദമായിട്ടുണ്ടെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ.
ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ 314.9 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഇതിൽ 6 കോടിയുടെ പണി മാത്രമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. 22 കോടിയുടെ പണി നടന്നു വരികയാണ്. 286.9 കോടിയുടെ പദ്ധതി കൾ ആരംഭിക്കാനുണ്ട്. സ്കൂളുകളിൽ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ 5 കോടിയുടെ പുതിയ കെട്ടിട നിർമ്മാണമാണ് പൂർത്തിയായിട്ടുളത്. കോക്കല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, പൂനൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ, അത്തോളി ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്ക്കൂൾ എന്നിവിടങ്ങളിൽ പുതിയ കെട്ടിട നിർമ്മാണത്തിനായി 3 കോടി വീതം അനുവദിച്ചിട്ടുണ്ട്. ഇവിടെയെല്ലാം നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.