മലയോര ഹൈവേ 2025ഓടെ പൂർത്തിയാക്കും -മന്ത്രി റിയാസ്
text_fieldsബാലുശ്ശേരി: മലയോര മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള മലയോര ഹൈവേ 2025ഓടെ പൂർത്തിയാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബാലുശ്ശേരി മണ്ഡലത്തിലെ കക്കയം 28ാം മൈൽ-പടിക്കൽവയൽ മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 13 ജില്ലകളിലാണ് മലയോര ഹൈവേ നിർമിക്കുന്നത്. ആകെ 1136 കിലോമീറ്റർ ദൂരമുളള ഹൈവേക്ക് കിഫ്ബിയിൽനിന്നും 2985 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 133 കിലോമീറ്റർ മലയോര ഹൈവേ യാഥാർഥ്യമായിരിക്കയാണെന്നും മന്ത്രി പറഞ്ഞു. പനങ്ങാട്കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി 47 കോടി രൂപ ചെലവിട്ട് എഴു കിലോമീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള റോഡാണ് നിർമിക്കുന്നത്. കക്കയം, തോണിക്കടവ്, കരിയാത്തുംപാറ ടൂറിസം പദ്ധതികൾക്ക് ഏറെ ഗുണകരമാകുന്ന പദ്ധതി കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ.എം. സചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരാക്കട, ജില്ലാ പഞ്ചായത്തംഗം റംസീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ. ഹസീന, ലീബ, പഞ്ചായത്തംഗങ്ങളായ റൈജ സമീൻ, ലാലി രാജു, ജെസി ജോസഫ്, അരുൺ റോയ്, ഇസ്മായിൽ കുറുമ്പൊയിൽ, കെ.കെ. ബാബു, അമ്പാടി ബാബുരാജ്, പി. സുധാകരൻ, എൻ.എം. നാരായണൻ കിടാവ്, വി.കെ.സി ഉമ്മർ മൗലവി, ബേബി പൂവത്തിങ്കൽ എൻ. കൂട്ട്യാലി, എസ്. ദീപു എന്നിവർ സംസാരിച്ചു. കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടർ എം. അശോക് കുമാർ സ്വാഗതവും കെ. നന്ദിയും പറഞ്ഞു.
തോരായിക്കടവ് പാലം നിർമാണപ്രവൃത്തിക്ക് തുടക്കം
കൊയിലാണ്ടി: ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് അകലാപ്പുഴക്ക് കുറുകെ തോരായിക്കടവിൽ നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
പൊതുമരാമത്ത് വകുപ്പ് കിഫ്ബി ധനസഹായത്തോടെ 23.82 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എം. സച്ചിൻദേവ് എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു. അസി. എക്സിക്യൂട്ടിവ് എൻജിനിയർ ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാബുരാജ്, ചേമഞ്ചേരി, അത്തോളി പഞ്ചായത്ത് പ്രസിഡൻറുമാരായ സതി കിഴക്കയിൽ, ബിന്ദു രാജൻ, ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ഷീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മഠത്തിൽ, ബിന്ദു സോമൻ, അത്തോളി പഞ്ചായത്ത് അംഗം ശകുന്തള, ചന്ദ്രൻ പൊയിലിൽ, സത്യനാഥൻ മാടഞ്ചേരി, ബാബു കുളൂർ, സന്ദീപ് നാലുപുരക്കൽ, എം.പി. മൊയ്തീൻകോയ, എൻ. ഉണ്ണി, അജിത്ത്കുമാർ, അജീഷ് പൂക്കാട്, ജലീൽ പാടത്തിൽ, അവിണേരി ശങ്കരൻ, സജീവ്കുമാർ പൂക്കാട് അഫ്സൽ പൂക്കാട്, എം.പി. അശോകൻ, കെ.ജി. കുറുപ്പ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയർ അബ്ദുൽ അസിസ് സ്വാഗതവും അസി. എൻജിനീയർ ഹൃദ്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.