മനോജ് കുന്നോത്ത്; ബാലുശ്ശേരിയിലെ കൊച്ചൗവ്വ പൗലോ
text_fieldsബാലുശ്ശേരി: കൊച്ചൗവ്വ പൗലോ അയ്യപ്പ െകായ്ലോ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ ചെയ്ത കഥാപാത്രം ഓർമയില്ലേ? അതേ ദൗത്യമാണ് ബാലുശ്ശേരിയിലെ മനോജ് കുന്നോത്തിന്. കുട്ടികളെ നീന്തൽ പഠിപ്പിക്കൽ ബാലുശ്ശേരിയിലെ സാമൂഹികപ്രവർത്തകനായ ഇദ്ദേഹത്തിന് സേവന പ്രവർത്തനമാണ്.
നീന്തലറിയാത്തതിനാൽ ഓരോ വർഷവും ഒട്ടേറെ കുട്ടികൾ വെള്ളത്തിൽ മുങ്ങിമരിക്കുന്ന സാഹചര്യത്തിലാണ് രംഗത്തിറങ്ങിയത്. കോവിഡ് കാലത്ത് സ്കൂൾ അടച്ച സമയത്ത് തുടങ്ങിയ പരിശീലനം ഇപ്പോഴും തുടരുകയാണ്. നൂറോളം കുട്ടികൾ മനോജിെൻറ ശിക്ഷണത്തിൽ നീന്തൽ പഠിച്ചു. 15 വയസ്സിനു താഴെയുള്ളവർക്കാണ് പരിശീലനം. ബാലുശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ളവരാണ് ഏറെയും.
പഞ്ചായത്തിലെ പല വാർഡുകളിൽനിന്നും നീന്തൽ പഠിപ്പിക്കാൻ വിളിക്കുന്നുണ്ട്. ഒരു മേഖലയിലെ പത്തോളം കുട്ടികൾ സന്നദ്ധത അറിയിച്ചാൽ അവിടത്തെ കുളത്തിലോ പുഴയിലോ നീന്തൽ പരിശീലനം നൽകുകയാണ് പതിവ്. പ്രതിഫലമൊന്നും പറ്റാതെയാണ് ഇതു ചെയ്യുന്നത്. കോവിഡ് കാലത്ത് ബാലുശ്ശേരി പഞ്ചായത്തിലെ ഒട്ടേറെ വീടുകളിൽ സാധന സാമഗ്രികളും മരുന്നും എത്തിക്കാൻ മനോജിെൻറ സേവനം ഉണ്ടായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മനോജ് സജീവ പങ്കാളിയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് െതരഞ്ഞെടുപ്പിൽ ആറാം വാർഡിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും നേരിയ വോട്ടിന് പരാജയപ്പെടുകയായിരുന്നു. കോൺഗ്രസിൽനിന്ന് രാജിവെച്ച് എൻ.സി.പിയിൽ ചേർന്ന മനോജ് മണ്ഡലം സെക്രട്ടറിയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.