പരാതിക്ക് മറുപടി നൽകാനുള്ള മര്യാദ മുല്ലപ്പള്ളി കാട്ടിയില്ല –ധർമജൻ
text_fieldsബാലുശ്ശേരി: കോൺഗ്രസ് സ്ഥാനാർഥിയെന്നനിലയിൽ കെ.പി.സി.സിക്ക് നൽകിയ പരാതിയിൽ ഒരു മറുപടി പറയാൻപോലുമുള്ള മര്യാദ മുൻ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ കാട്ടിയില്ലെന്ന് ധർമജൻ ബോൾഗാട്ടി. സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് ധർമജൻ ഇക്കാര്യം തുറന്നുപറഞ്ഞത്.
ബാലുശ്ശേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് മണ്ഡലം കോൺഗ്രസ് നേതാക്കളായ ഒരു കെ.പി.സി.സി സെക്രട്ടറിയും പ്രാദേശിക നേതാവും ചേർന്ന് തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണെന്ന് പറഞ്ഞ് പിരിച്ചെടുത്ത പണം തട്ടിയെടുത്തതായി തെളിവ് സഹിതം കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നു.
എന്നാൽ, ഇങ്ങനെയൊരു പരാതി നൽകാൻ മാത്രം എന്തുണ്ടായി എന്നു ചോദിക്കാനുള്ള മര്യാദപോലും മുൻ പ്രസിഡൻറ് കാട്ടിയില്ലെന്നും പുതിയ പ്രസിഡൻറ് ഇക്കാര്യത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നറിയില്ലെന്നും ധർമജൻ പറഞ്ഞു.
പാർട്ടിയെക്കാളും വലുതല്ല പ്രവർത്തകർ എന്ന് വിശ്വസിച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കെ.പി.സി.സിക്ക് മുമ്പാകെ തെളിവ് സഹിതം പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽനിന്ന് നീതികിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.