മത്സ്യകൃഷി ടാങ്കിൽ വിഷം കലർത്തി; വിളവെടുപ്പിനായ മത്സ്യങ്ങളെ കൊന്നൊടുക്കി
text_fieldsബാലുശ്ശേരി: മത്സ്യകൃഷി നടത്തുന്ന ടാങ്കിൽ വിഷം കലർത്തി വിളവെടുപ്പിനായ മൂവായിരത്തിലധികം മത്സ്യങ്ങളെ കൊന്നു. ബാലുശ്ശേരി കാഞ്ഞിക്കാവില്‍ വീട്ടമ്മയുടെ നേതൃത്വത്തില്‍ തുടങ്ങിയ മത്സ്യക്കൃഷിയാണ് സാമൂഹികദ്രോഹികള്‍ വിഷം കലർത്തി നശിപ്പിച്ചത്. 3200 ഓളം മത്സ്യങ്ങളെ വളര്‍ത്താനായി വീടിനടുത്ത് നിർമിച്ച രണ്ടു ടാങ്കുകളിലൊന്നിലാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹികദ്രോഹികൾ വിഷം കലർത്തിയത്.
ബുധനാഴ്ചയോടെയാണ് മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയത്. ജീവൻ ബാക്കിയുള്ള മത്സ്യങ്ങളെ താൽക്കാലികമായുണ്ടാക്കിയ പ്ലാസ്റ്റിക് ടാങ്കിലേക്ക് മാറ്റിയെങ്കിലും അവയും പിന്നീട് ചത്തു. കാഞ്ഞിക്കാവ് കൊഴുവുമ്മല് രജനിയുടെ നേതൃത്വത്തിൽ ലോക് ഡൗൺ കാലത്താണ് വീട്ടുപറമ്പിൽ രണ്ട് ടാങ്കുകൾ നിർമിച്ച് മത്സ്യ കൃഷി തുടങ്ങിയത്. സഹോദരന് രവീന്ദ്രന്, മകന് ജ്യോതിര്‍ ഘോഷ്, സഹോദരിയുടെ മകന് അശ്വന്ത് എന്നിവരും മത്സ്യക്കൃഷി നടത്തിപ്പില്‍ രജനിയെ സഹായിച്ചിരുന്നു.
അടുത്ത മാസം വിളവെടുക്കാനിരിക്കെയാണ് ഇവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ട് സാമൂഹിക ദ്രോഹികൾ ടാങ്കിൽ വിഷം കലര്‍ത്തിയത്. സമീപത്തെ പച്ചക്കറി കൃഷിവരെ വിഷം കയറി ഉണങ്ങിയിട്ടുണ്ട്. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടം വാങ്ങിയാണ് ഇവർ മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞത്.
സര്‍ക്കാറും, പഞ്ചായത്തും സഹായിച്ചില്ലെങ്കില്‍ വലിയ പ്രതിസന്ധിയിലാകുമെന്നാണ് ഇവര്‍ പറയുന്നത്. ബാലുശ്ശേരി പൊലീസില്‍ പരാതി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.