പുകവലി വിപത്തിനെതിരെ ‘പൊക’ ഹ്രസ്വസിനിമ പ്രേക്ഷകശ്രദ്ധ നേടുന്നു
text_fieldsബാലുശ്ശേരി: പുകവലി വിപത്തിനെതിരെ ഒരു കൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ‘പൊക’ ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നു. പുകവലിയുടെ പാസീവ് ഇഫക്ട് വളരെ ഗൗരവമായി അവതരിപ്പിച്ചുകൊണ്ട് തയാറാക്കിയ പൊക ഹ്രസ്വസിനിമ പതിനായിരക്കണക്കിനു പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്.
പാസീവ് സ്മോക്കിങ് എങ്ങനെയാണ് കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്നതെന്ന് ഈ ഹ്രസ്വസിനിമ കാണിച്ചുതരുന്നു. കാർബർ ക്യാപ്ച്ചർ സിനിമാസിന്റെ ബാനറിൽ നിധിൻദാസാണ് പൊകയുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ളത്. വട്ടോളി ബസാറിലെ അക്ഷയ് അമ്പാടിയാണ് കാമറ കൈകാര്യംചെയ്തിട്ടുള്ളത്.
അഖിൽ സതീഷ്, സുനിത രജിലേഷ്, ആരാധ്യ അഭിലാഷ്, നൈദിക് ചരൺ, അമ്പാടി ബാബുരാജ്, കുന്നമംഗലം വാസുദേവൻ നമ്പൂതിരി, കെങ്കാടി ബൈജു എന്നിവരാണ് അഭിനയിച്ചത്. അശ്വിൻ രാജ് അമ്പാടിയാണ് എഡിറ്റിങ്. യു.കെ ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ ഒമ്പതിലധികം അവാർഡുകൾ നേടിയ മർഡർ ഹ്രസ്വസിനിമ ഒരുക്കിയ ടീമിന്റേതാണ് പൊകയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.