പൂനൂർ പുഴ വറ്റുന്നു; മലയോരമേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsബാലുശ്ശേരി: മലയോരമേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലകളായ തലയാട്, ചീടിക്കുഴി, വയലട പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷം. കടുത്ത വേനലിൽ പൂനൂർ പുഴ വറ്റിത്തുടങ്ങിയതോടെ കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടത്തിലാണ്.
കിലോമീറ്ററുകൾ താണ്ടിയാണ് വീട്ടുകാർ വെള്ളമെത്തിക്കുന്നത്. കക്കയം വനമേഖലയിൽനിന്ന് ഉത്ഭവിക്കുന്ന പൂനൂർ പുഴയിൽ തടയണകൾ കെട്ടി വെള്ളം സംഭരിച്ചുനിർത്താൻ കഴിയാത്തതാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്. ടൂറിസത്തിന്റെ മറവിൽ റിസോർട്ട് ഉടമകൾ വൻതോതിൽ വെള്ളം ഊറ്റുന്നതും പുഴയിലെ വെള്ളം കുറയാൻ കാരണമായിട്ടുണ്ട്. തടയണ നിർമിക്കാൻ അധികൃതർ അനാസ്ഥ കാണിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
കുടിവെള്ളം വാഹനങ്ങളിൽ വീടുകളിൽ എത്തിക്കുന്നതിനാണ് അധികൃതർക്ക് താല്പര്യം. മൊകായിക്കൽ കുടിവെള്ളപദ്ധതി ഉൾപ്പെടെയുള്ള നിരവധി കുടിവെള്ളപദ്ധതികൾ പൂനൂർ പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും പുഴയിലെ വെള്ളം വറ്റിയതോടെ കുടിവെള്ള വിതരണ പദ്ധതികളും നിലച്ച മട്ടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.