എയിംസിനായി കിനാലൂരിൽ സ്വകാര്യഭൂമി കണ്ടെത്തി
text_fieldsബാലുശ്ശേരി: എയിംസിനായി കിനാലൂർ, കാന്തലാട് വില്ലേജുകളിൽ ഏറ്റെടുക്കാനായി സ്വകാര്യ ഭൂമി റവന്യൂ വകുപ്പ് കണ്ടെത്തി. എയിംസ് സ്ഥാപിക്കാനായി വ്യവസായ വകുപ്പിെൻറ 140 ഏക്കർ സ്ഥലത്തിന് പുറമെ 60 ഏക്കറോളം സ്ഥലമാണ് റവന്യൂ വകുപ്പ് കണ്ടെത്തി ഏറ്റെടുക്കേണ്ടത്. ഭാവിയിലുള്ള വികസനവും കൂടി ലക്ഷ്യമിട്ട് 100.520 ഏക്കറോളം സ്ഥലം ഏറ്റെടുക്കണമെന്നാണ് സർക്കാർ നിഷ്കർഷിച്ചിട്ടുള്ളത്. വ്യവസായ വികസന കേന്ദ്രം സ്ഥലത്തിന് തൊട്ടുള്ള സ്വകാര്യ ഭൂമിയാണ് റവന്യൂ വകുപ്പധികൃതർ കണ്ടെത്തി വിശദമായ സ്കെച്ച് അടക്കം ജില്ല ഭരണകൂടത്തിന് നൽകിയിട്ടുള്ളത്. കണ്ടെത്തിയ സ്വകാര്യ ഭൂമിയിൽ 39 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഭൂമിക്ക് വില പോലും നിശ്ചയിക്കുന്നതിനു മുമ്പേ തന്നെ ഭൂമി വിട്ടു നൽകാൻ നാട്ടുകാർ തയാറാണെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് സ്ഥലം സന്ദർശിച്ചപ്പോൾ നാട്ടുകാർ അറിയിച്ചത്.
കാന്തലാട്, കിനാലൂർ വില്ലേജുകളിൽപെട്ട 60 ഏക്കർ സ്വകാര്യ ഭൂമി അടയാളപ്പെടുത്തി സ്കെച്ച് തയാറാക്കിയിട്ടുണ്ട്. വ്യക്തമായ റിപ്പോർട്ട് കിട്ടിയാലുടൻ കലക്ടർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.