വാടകസ്റ്റോർ വരുമാനം നിലച്ചു ; പുതിയ ജീവിതവഴി തുറന്ന് രഘുനാഥ്
text_fieldsനന്മണ്ട: വാടക സ്റ്റോർ പ്രതിസന്ധിയിലായതോടെ മത്സ്യകൃഷിയിലേക്ക് തിരിഞ്ഞ് മൂത്തങ്കണ്ടി രഘുനാഥ്. കഴിഞ്ഞ എട്ടുമാസമായി ഒരു വേദിയിലും തെൻറ കർട്ടനുയർന്നില്ല. വിവാഹ സീസണിൽപോലും പന്തലിന് ആരും തേടിവന്നില്ല.
അങ്ങനെ കോവിഡ് കാലത്തെ തൊഴിൽ നഷ്ടം തിരിച്ചുപിടിക്കാനാണ് മത്സ്യകൃഷിയോടൊപ്പം മുട്ടക്കോഴി വളർത്തൽ, കാട വളർത്തൽ, ഫാൻസിപ്രാവ് വളർത്തൽ തുടങ്ങിയവയിൽ മുന്നിട്ടിറങ്ങിയത്. വീട്ടുപറമ്പിൽ കുളംകുഴിച്ചതിനു പുറമെ വാടകക്ക് നൽകുന്ന വലിയ ടാങ്കും മത്സ്യകൃഷിക്കായി ഉപയോഗിച്ചു. തായ്ലൻഡ് തിലോപ്പി ഇനത്തിൽപെട്ട മത്സ്യങ്ങളാണ് വളർത്തുന്നത്.
മത്സ്യത്തിന് ഇതര സംസ്ഥാനത്തെ ആശ്രയിക്കുന്ന മലയാളികൾക്ക് വിഷരഹിത മത്സ്യം ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യവും തെൻറ ഉദ്യമത്തിനുണ്ടെന്ന് രഘുനാഥ് പറഞ്ഞു. വാടക സ്റ്റോർ ഉടമകളായ 20 പേർ ചേർന്ന് രണ്ട് ഏക്രയിൽ വാഴകൃഷിയും ചെയ്യുന്നു.
വാടകസാധനങ്ങൾ സൂക്ഷിക്കുന്ന മുറികൾക്ക് വാടക കൊടുക്കാൻപോലും കഴിയില്ലെന്നു മാത്രമല്ല പലരും സ്വയംതൊഴിൽ എന്ന നിലയിലേക്ക് ബാങ്കുകളെ ആശ്രയിച്ച് ലോൺ എടുത്ത് തുടങ്ങിയ സംരംഭമാണിതെന്നും രഘുനാഥ് പറയുന്നു. കോവിഡ് കാലം സമസ്ത മേഖലകളിലുള്ളവർക്കും സർക്കാറിെൻറ ആശ്വാസം ലഭിച്ചപ്പോൾ വാടക സ്റ്റോർ നടത്തുന്നവരെ മാത്രം മാറ്റിവെച്ചതായും ഇദ്ദേഹം പരിതപിക്കുന്നു.
140 എം.എൽ.എമാർക്കും തങ്ങളുടെ പ്രയാസങ്ങൾ വിവരിച്ച് നിവേദനം നൽകിയതായും രഘുനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.