ബാലുശ്ശേരി മാർക്കറ്റിൽ മലിനജലം; വ്യാപാരികൾ ദുരിതത്തിൽ
text_fieldsബാലുശ്ശേരി: ബാലുശ്ശേരി മാർക്കറ്റിനുള്ളിലേക്ക് മലിനജലം ഒഴുകിയെത്തിയത് കച്ചവടക്കാർക്ക് ദുരിതമായി. മാർക്കറ്റിലേക്കുള്ള പ്രവേശനകവാടത്തിൽ തന്നെയാണ് മലിനജലം ഒഴുകിയെത്തി കെട്ടിക്കിടക്കുന്നത്. മാർക്കറ്റിനകത്തെ അറവുശാലയിൽനിന്നും മറ്റു വില്പനകേന്ദ്രങ്ങളിൽനിന്നും ഓവുചാലിലേക്ക് ഒഴുക്കിവിടുന്ന മലിനജലം മഴവെള്ളത്തോടൊപ്പം കൂടിക്കലർന്ന് ഓവുചാലിന്റെ വിടവിലൂടെ കവിഞ്ഞൊഴുകിയാണ് മാർക്കറ്റിനുള്ളിലേക്ക് എത്തുന്നത്.
ദുർഗന്ധം വമിക്കുന്ന മലിനജലത്തിൽ നിറയെ കൊതുകും പുഴുക്കളുമുണ്ട്. ദുർഗന്ധം കാരണം സമീപത്തുള്ള കടകൾ തുറന്നുപ്രവർത്തിക്കാനും കഴിഞ്ഞിട്ടില്ല. കച്ചവടക്കാർ പഞ്ചായത്തധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.
ഓവുചാലിലൂടെ മലിനജലം ഒഴുക്കിവിടുന്നതിനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു കുറച്ചുകാലത്തെക്ക് നിർത്തിയെങ്കിലും പിന്നെയും തുടരുന്ന അവസ്ഥയാണ്. മാലിന്യം ഉറവിടത്തിൽ സംസ്കരിക്കണമെന്നും ഓവുചാലിലേക്ക് ഒഴുക്കിവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.