മോഷണം പോയ ബൈക്കുകൾ കണ്ടെടുത്തു; രണ്ടുപേർ പിടിയിൽ
text_fieldsബാലുശ്ശേരി: എസ്റ്റേറ്റ് മുക്കിലെ കടകളിൽനിന്നും മോഷണം പോയ ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. രണ്ടുപേർ പിടിയിൽ. എസ്റ്റേറ്റ് മുക്കിലെ പഴയ ബൈക്കുകൾ വിൽപന നടത്തുന്ന കടയിൽനിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കുകൾ കളവുപോയത്. 17കാരായ രണ്ടുപേരെയാണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്.
ഇവരിൽനിന്ന് മൂന്ന് ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്തുവരുകയാണ്. മോഷണസംഘത്തിലെ ഒരാളെ കൂടി പിടികിട്ടാനുണ്ട്.
കസ്റ്റഡിയിലെടുത്ത പ്രതികളെ ജുവനൈൽ ജസ്റ്റിസ് മുമ്പാകെ ഹാജരാക്കി. ഡോഗ് സ്ക്വാഡിെൻറ സഹായത്തോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.