ലുക്കീമിയ ബാധിച്ച വിദ്യാർഥി ചികിത്സ സഹായം തേടുന്നു
text_fieldsബാലുശ്ശേരി: ലുക്കീമിയ ബാധിച്ച വിദ്യാർഥി ചികിത്സ സഹായം തേടുന്നു. പനങ്ങാട് ഗ്രാമപഞ്ചായത്ത് 10ാം വാർഡിൽ താമസിക്കുന്ന ആശാരിക്കുന്നത്ത് ഹരിദാസന്റെ മകൻ അഭിനവ് ദാസാണ് (20) ചികിത്സയിലുള്ളത്. തലശ്ശേരിയിലെ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കുന്ന അഭിനവ് ദാസിന് ബോൺമാരോ ട്രാൻസ് പ്ലാന്റേഷനിലൂടെ അസുഖം മാറ്റാമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയ നടത്താനും അനുബന്ധ ചെലവുകൾക്കുമായി ഏതാണ്ട് 45 ലക്ഷത്തോളം രൂപ ചെലവ് വരും.
ഇത്രയും തുക സമാഹരിക്കാൻ കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന പിതാവ് ഹരിദാസനോ കുടുംബത്തിനോ കഴിയില്ല. ചേളന്നൂർ എസ്.എൻ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായ അഭിനവ് ദാസ് ഹരിദാസന്റെ ഏക മകനാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായും സി. വിജയൻ (ചെയ.) എം.എം. പത്മനാഭൻ (കൺ.) എന്നിവർ ഭാരവാഹികളായും ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ ബാലുശ്ശേരി ഗ്രാമീണ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/c No:40242101 0493 07. IFSC: KLGB 0040242. ഗൂഗിൾ പേ നമ്പർ:9746403695.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.