കരിയാത്തുംപാറ റിസർവോയറിൽ വിദ്യാർഥി മുങ്ങിമരിച്ചു
text_fieldsമിഥിലാജ്
ബാലുശ്ശേരി: കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു. തലശ്ശേരി പാനൂർ കൊല്ലൻറവിട മുഹമ്മദിെൻറ മകൻ മിഥിലാജ് (17) ആണ് മരിച്ചത്. പാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. വൈകീട്ട് അേഞ്ചാടെയാണ് അപകടം നടന്നത്. കുടുംബത്തോടൊപ്പമെത്തിയ മിഥിലാജ് കരിയാത്തുംപാറ റിസർവോയറിലെ പാറക്കടവ് ഭാഗത്ത് കുളിക്കുന്നതിനിടെ വെള്ളക്കുഴിയിൽ താണുപോവുകയായിരുന്നു. പരിസരത്തുള്ളവരും കുടുംബാംഗങ്ങളും ചേർന്ന് കരക്കെത്തിച്ച് കൂരാച്ചുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഷബിന. സഹോദരങ്ങൾ: മെഹാസ്, മെബിൻ, മിൻഹ.
മുങ്ങിമരണം: കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രം അടച്ചു
ബാലുശ്ശേരി: കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി കുളിക്കുന്നതിനിടെ റിസർവോയറിൽ മുങ്ങിമരിച്ചതിനെ തുടർന്ന് കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രം താൽക്കാലികമായി അടച്ചു. മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ കരിയാത്തും പാറ റിസർവോയർ തീരത്തേക്ക് ആർക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 17ഓളം പേരാണ് റിസർവോയറിലെ പാറക്കടവ് ഭാഗത്ത് മുങ്ങിമരിച്ചത്. അപകടത്തിൽപെട്ടവർ ഏറെയും വിദ്യാർഥികളാണ്. പഞ്ചായത്തധികൃതരും ഇറിഗേഷൻ വകുപ്പും ആവശ്യത്തിനുള്ള സംരഷണപ്രവത്തനങ്ങൾ ഇവിടെ നടപ്പാക്കിയിട്ടില്ലെന്ന് പരാതിയുണ്ട്. ഒരു നിയന്ത്രണവും നിയമാവലിയും പാലിക്കാതെയാണ് വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നതും റിസർവോയറിൽ നീന്തിക്കുളിക്കുന്നതും. നിരവധി തവണ അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ നിസ്സംഗത പുലർത്തുന്നതിനെതിരെ പ്രതിഷേധമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.