വീട്ടിനകത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു
text_fieldsബാലുശ്ശേരി: വീട്ടിനകത്ത് പതിച്ച ടൈലുകൾ പൊട്ടിത്തെറിച്ചു. പനങ്ങാട് പഞ്ചായത്തിലെ പൂവമ്പായിക്കടുത്ത കുറ്റിക്കണ്ടി ഷിനോദിെൻറ വീട്ടിൽ ഡൈനിങ് ഹാളിലെ നിലത്ത് പതിച്ച ടൈലുകളാണ് താനെ പൊട്ടി ഉയർന്നത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെ മാലപ്പടക്കത്തിെൻറ ശബ്ദത്തോടെ ടൈലുകൾ മുഴുവൻ പൊട്ടി ഇളകി ഉയർന്നുവരുകയായിരുന്നു. ശബ്ദം കേട്ട് പരിഭ്രാന്തരായ വീട്ടുകാർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ബാലുശ്ശേരി പൊലീസ് വീട് സന്ദർശിച്ച് വീട്ടുകാരോട് താൽക്കാലികമായി മാറിത്താമസിക്കാൻ നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.എം. കുട്ടികൃഷ്ണൻ, വാർഡ് മെംബർ പ്രകാശിനി എന്നിവർ വീട് സന്ദർശിച്ചു. ജിയോളജി, ഭൂഗർഭജല വകുപ്പ് എന്നിവരെ വിവരമറിയിക്കുകയും ചെയ്തു. വീടിെൻറ മറ്റൊരു കിടപ്പുമുറിയിലും ഇതേ രീതിയിൽ ശബ്ദത്തോടെ ടൈലുകൾ പൊട്ടി ഉയർന്നുതുടങ്ങിയിട്ടുണ്ട്. വിവരമറിഞ്ഞ് ധാരാളം പേർ വീട് സന്ദർശിക്കാനെത്തുന്നുണ്ട്. ഷനോദ് തെൻറ പ്രവാസജീവിതത്തിനിടയിൽ സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് വീട് പണിതിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.