സംഘർഷത്തിനിടെ മർദനമേറ്റയാൾ മരിച്ചു
text_fieldsബാലുശ്ശേരി: സംഘർഷത്തിനിടെ മർദനമേറ്റയാൾ മരിച്ചു. കോക്കല്ലൂർ മുത്തപ്പൻ തോട് പുത്തലത്ത് കുഴിയിൽ താമസിക്കും നമ്പിടിപറമ്പത്ത് പരേതനായ ആണ്ടിയുടെ മകൻ അജീഷ് കുമാറാണ്(47) മരിച്ചത്. കൽകെട്ട് തൊഴിലാളിയാണ്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ കാരാട്ടുപാറ ബസ് സ്റ്റോപ്പിനടുത്തുവെച്ച് സുഹൃത്തുക്കൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സ്നേഹിതനോടൊപ്പം സംഭവ സ്ഥലത്തെത്തിയ അജീഷ് കുമാർ പ്രശ്നത്തിൽ ഇടപെടുകയും മർദനമേൽക്കുകയുമായിരുന്നു.
പെട്ടെന്ന് നെഞ്ചുവേദനയനുഭവപ്പെട്ട അജീഷിനെ ഉടൻ കോക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അജീഷ്കുമാറിന് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ബാലുശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: നാരായണി. ഭാര്യ: ബിന്ദു. മക്കൾ: വൈഷ്ണവി, ശബരീനാഥ് (എൽ.പി.സ്കൂൾ വിദ്യാർഥി). സഹോദരൻ: ബിജീഷ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.