മങ്ങാട് കോവിലകം ക്ഷേത്രത്തിൽ മോഷണം
text_fieldsബാലുശ്ശേരി: മങ്ങാട് കോവിലകം ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നു. ഭഗവതി ക്ഷേത്രത്തോടു ചേർന്നുള്ള അയ്യപ്പക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്.
നിരവധി അയ്യപ്പഭക്തന്മാർ നിത്യേന എത്തുന്ന ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ പതിനായിരത്തോളം രൂപയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഒരു മാസം മുമ്പ് കപ്പുറം ഭഗവതി ക്ഷേത്രത്തിലും കരിയാത്തൻകാവ് ലക്ഷ്മി നാരായണ ക്ഷേത്രത്തിലും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.