ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരില്ല; രോഗികൾ വലയുന്നു
text_fieldsബാലുശ്ശേരി: താലൂക്ക് ആശുപത്രി ഒ.പി വിഭാഗത്തിൽ ഡോക്ടർമാർ അവധിയായത് രോഗികളെ വലച്ചു. ദിനംപ്രതി ആയിരത്തിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ബാലുശ്ശേരി താലൂക്ക് ആശുപത്രി ഒ.പി വിഭാഗത്തിൽ നാലു ഡോക്ടർമാർ വേണ്ട സ്ഥാനത്ത് തിങ്കളാഴ്ച ഒരു ഡോക്ടർ മാത്രമാണ് പരിശോധിക്കാനെത്തിയത്.
അവശരായ രോഗികൾക്ക് ഏറെ കാത്തിരിപ്പിനു ശേഷമാണ് ഡോക്ടറെ കാണാൻ കഴിഞ്ഞത്. ഡ്യൂട്ടിക്കുള്ള ഡോക്ടർമാർ അനധികൃത ലീവാക്കുന്നത് പലപ്പോഴും ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളെ വലക്കുന്നുണ്ട്. ആശുപത്രിയോടനുബന്ധിച്ച് പുതിയ കെട്ടിട നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഇവിടെയെത്തുന്ന രോഗികളും വീർപ്പുമുട്ടുന്ന അവസ്ഥയിലാണ്.
ആശുപത്രിയിലെ ദന്ത ഡോക്ടർ പ്രസവാവധിയിൽ പോയതിനാൽ ഡെന്റൽ വിഭാഗം ദിവസങ്ങളായി അടച്ചിട്ടിരിക്കയാണ്. ദന്തചികിത്സ തേടിയെത്തുന്ന രോഗികൾ സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയുണ്ട്. സമീപത്തെ മറ്റു താലൂക്ക് ആശുപത്രികളിൽനിന്ന് വർക്കിങ് അറേഞ്ച്മെന്റിൽ നിയോഗിക്കാൻ അധികൃതർ തയാറായിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.