ഉമ്മുകുൽസു വധം: ഭർത്താവ് റിമാൻഡിൽ
text_fieldsബാലുശ്ശേരി: കൊേണ്ടാട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുകുൽസു (31) വീര്യമ്പ്രത്ത് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ഭർത്താവ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പ കോവിലകത്ത് താജുദ്ദീനെ (34) പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി കോട്ടക്കൽ പൊലീസിൻെറ സഹായത്തോടെ കോട്ടക്കലിനടുത്ത് കൊളത്തൂരിലെ ആളൊഴിഞ്ഞ ക്വാർട്ടേഴ്സിൽനിന്നാണ് താജുദ്ദീനെ പൊലീസ് പിടികൂടിയത്.
കൈക്ക് മുറിവുണ്ടായിരുന്ന താജുദ്ദീനെ ആശുപത്രിയിൽ ചികിത്സക്കുശേഷം ചെവ്വാഴ്ച പുലർച്ചയോടെ ബാലുശ്ശേരി പൊലീസ് സ്േറ്റഷനിലെത്തിച്ചു. കൂട്ടുപ്രതികളായ തിരൂർ ഇരിങ്ങാവൂർ സ്വദേശികളായ ആദിത്യൻ ബിജു, ജോയൽ ജോർജ് എന്നിവർ റിമാൻഡിലാണ്. വീര്യമ്പ്രത്തെ വീട്ടിൽനിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ ഉമ്മുകുൽസുവിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ബാലുശ്ശേരി എസ്.എച്ച്.ഒ. എം.കെ.സുരേഷ് കുമാറിെൻറ നേതൃത്വത്തിൽ ഒമ്പതംഗ പൊലീസ് സംഘം രണ്ടായി തിരിഞ്ഞ് കോട്ടക്കലിൽ ക്യാമ്പ് ചെയ്താണ് കോട്ടക്കൽ പൊലീസിെൻറ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
കോട്ടക്കൽ പൊലീസിൽ താജുദ്ദീെൻറ പേരിൽ പോക്സോ അടക്കം 12ഓളം കേസുകളുണ്ടെന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു. അന്വേഷണം ഊർജിതമാണെന്നറിഞ്ഞതോടെ ഒളിച്ച സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കമ്പിവേലിയിൽ തട്ടി താജുദ്ദീെൻറ കൈക്ക് മുറിവേറ്റിരുന്നു. കൽപകഞ്ചേരി സ്റ്റേഷൻ പരിധിയിലെ ഇരിങ്ങാവൂരിൽ കാർ ഉപേക്ഷിച്ചനിലയിലും കണ്ടെത്തിയിട്ടുണ്ട്.
താജുദ്ദീനെ കസ് റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും ബാലുശ്ശേരി പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തോടൊപ്പം പ്രിൻസിപ്പൽ എസ്.ഐ പി. റഫീഖ്, ജൂനിയർ എസ്.ഐ മുഹമ്മദ് മുഹസിൻ, എസ്.ഐ രാധാകൃഷ്ണൻ എ.എസ്.ഐ കെ. ഗിരീഷ് കുമാർ, സി.സി.പി.ഒ. സുരാജ്, സി.പി.ഒമാരായ ജംഷിദ്, എം.എം. ഗണേശൻ, സി.എം. ബിജു എന്നിവരുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.