സഞ്ചാരികൾക്ക് ദുരിതം; കരിയാത്തും പാറയിൽ അടിസ്ഥാന സൗകര്യങ്ങളില്ല
text_fieldsബാലുശ്ശേരി: ജില്ലയിലെ പ്രധാന പരിസ്ഥിതിസൗഹൃദ ടൂറിസം കേന്ദ്രങ്ങളിലൊന്നായ കക്കയം കരിയാത്തും പാറയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും ഒരുക്കിയില്ല. നിരവധി സഞ്ചാരികളാണ് ദിനംപ്രതി ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒഴിവു ദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്ക് ഏറെയാണ്.
എന്നാൽ, സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇവിടെയില്ല. ഇറിഗേഷൻ വകുപ്പിന് കീഴിലാണ് കരിയാത്തും പാറ വിനോദ സഞ്ചാര കേന്ദ്രമുള്ളതെങ്കിലും വകുപ്പധികൃതരുടെ ശ്രദ്ധ വേണ്ടത്ര പതിയുന്നില്ലെന്നാക്ഷേപമുണ്ട്.
കരിയാത്തും പാറ റിസർവോയറിൽ അപകട മരണം വർധിച്ചതോടെ ലക്ഷങ്ങൾ മുടക്കി റോഡരികത്ത് മതിൽ കെട്ടി ഇരുമ്പുവേലി സ്ഥാപിച്ചതല്ലാതെ മറ്റൊന്നും നടത്തിയിട്ടില്ല. ഇവിടെയെത്തുന്നവർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻപോലും സൗകര്യമില്ല.
റിസർവോയർ തീരത്തേക്ക് പ്രവേശിക്കാൻ ടിക്കറ്റ് ഏർപ്പാടാക്കിയിട്ടുണ്ട്. റോഡിൽനിന്നും പ്രവേശന കവാടം കടന്നു റിസർവോയർ ഭാഗത്തേക്ക് ഇറങ്ങാൻ സ്റ്റെപ്പ് പോലും കെട്ടാത്തതിനാൽ സഞ്ചാരികൾ ഊടുവഴിയിലൂടെ നിരങ്ങിയിറങ്ങണം. തൊട്ടടുത്തുള്ള തോണിക്കടവ് ടൂറിസം കേന്ദ്രത്തിൽ എല്ലാ സൗകര്യവും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലും എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.