തീപിടിച്ച ഗ്യാസ് സിലിണ്ടർ പുറത്തേക്കിട്ട് യുവാവ്; ഒഴിവാക്കിയത് വൻ ദുരന്തം
text_fieldsബാലുശ്ശേരി: ബേക്കറിയിലെ തീപിടിച്ച ഗ്യാസ് സിലിണ്ടർ ജീവൻ പണയംവെച്ച് പുറത്തെത്തിച്ച യുവാവിന് പൊള്ളലേറ്റു. ഇയ്യാട് നീലഞ്ചേരി പുറായിൽ സുബൈറാണ് ജീവൻ പണയപ്പെടുത്തി വൻ ദുരന്തത്തിൽനിന്ന് എഴുകണ്ടി പ്രദേശത്തെ രക്ഷിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് കിനാലൂർ എഴുകണ്ടിയിലെ സുബൈറും സഹോദരനും ചേർന്ന് നടത്തുന്ന ബേക്കറിയിലെ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചത്.
കടയിലുണ്ടായിരുന്ന സുബൈർ ഉടൻ കത്തുന്ന സിലിണ്ടർ എടുത്ത് പുറത്തേക്കിട്ടു. സംഭവസമയം സാധനങ്ങൾ വാങ്ങാനെത്തിയവരും കടയിലുണ്ടായിരുന്നു. നരിക്കുനിയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് പിന്നീട് സിലിണ്ടർ വെള്ളം പമ്പ് ചെയ്ത് തണുപ്പിച്ച് തീയണച്ചത്. ഏറെനേരം കഴിഞ്ഞാണ് സുബൈറിന് ശരീരത്തിന്റെ പല ഭാഗത്തും പൊള്ളലേറ്റ വിവരം അറിയുന്നത്. കൈക്കും കാലിനും മുഖത്തും പൊള്ളലേറ്റ സുബൈർ കോഴിക്കോട് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടി. വിദഗ്ധ ചികിത്സക്കുശേഷം തുടർചികിത്സക്കായി ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.