വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ഓണാഘോഷങ്ങൾക്ക് വിലക്ക്
text_fieldsകോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ച് ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ആർ. രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നിവ ഉപയോഗിച്ച് റാലി, റേസ് സംഘടിപ്പിക്കുന്ന വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് മിന്നൽപരിശോധന നടത്തും.
രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും അറിയിപ്പിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.