ബാങ്ക് റോഡിലൂടെ ആർക്കും നടക്കേണ്ടേ...?
text_fieldsകോഴിക്കോട്: എന്നോ വരാനിരിക്കുന്ന വികസനത്തിെൻറ പേരിൽ കാൽനടയാത്രക്കാർ ദുരിതമനുഭവിക്കുന്ന അവസ്ഥയാണ് നഗരത്തിലെ പ്രധാനമേഖലയായ ബാങ്ക്റോഡിൽ. മാവൂർ റോഡ് ജങ്ഷൻ മുതൽ സി.എസ്.ഐ കോംപ്ലക്സ് പരിസരം വരെ റോഡിനിരുവശവും കുണ്ടും കുഴിയും നിറഞ്ഞ നടപ്പാതയാണിവിടെ. വർഷങ്ങളായി ഈ മേഖല നവീകരണമില്ലാതെ കിടക്കുകയാണ്. വെള്ളിമാടുകുന്ന് -മാനാഞ്ചിറ റോഡ് വികസനപദ്ധതിയിൽ പെടുന്നതാണ് ബാങ്ക് റോഡ്.
പദ്ധതി പുർണാർഥത്തിൽ യാഥാർഥ്യമാവാൻ ഇനിയുമെത്രയോ കാലം കാത്തിരിക്കണം. എന്നാൽ, കാൽനടക്കാർ കാലങ്ങളായി ബാങ്ക് റോഡിലൂടെ പ്രയാസപ്പെട്ടാണ് നടക്കുന്നത്. വൺവേ മേഖലയായതിനാൽ ഇവിടെ കാൽനടയാത്രക്കാരുടെ തിരക്ക് ഏറെയാണ്. അശോക ആശുപത്രി ഉൾപ്പെടെ സ്ഥാപനങ്ങൾ, ഗൾഫ്ബസാർ, ദുബൈ ബസാർ, സി.എസ്.ഐ കോംപ്ലക്സ് തുടങ്ങിയ വാണിജ്യകേന്ദ്രങ്ങൾ എന്നിവ ഈ മേഖലയിലാണ്. സി.എസ്.ഐ നഴ്സറി, എൽ.പി സ്കൂൾ എന്നിവയും ഈ പരിസരത്താണ്.
നടന്നുപോവുേമ്പാൾ തടഞ്ഞുവീഴുന്ന അവസ്ഥയാണിവിടെ. താൽക്കാലിക നിർമാണ പ്രവൃത്തിയെങ്കിലും നടത്തി ഇവിടെ കാൽനടക്ക് യോഗ്യമാക്കണമെന്നാണ് ആവശ്യം. അഞ്ചു വർഷത്തിലേറെയായി മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിനായി കാത്തിരിക്കുന്നു. പദ്ധതി നീണ്ടുപോയി. ഇതിനിടയിൽ നഗരത്തിലെ മാവൂർ റോഡുൾപ്പെടെ ഭാഗങ്ങളിൽ നടപ്പാതകളിൽ മികച്ച നവീകരണപദ്ധതികൾ നടപ്പിലായി. ബാങ്ക് റോഡാവട്ടെ ഒരുമാറ്റവുമില്ലാതെ കിടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.