മാംസനിബദ്ധമല്ലാത്ത കാഴ്ചകൾ; ചിത്രകാരൻ എസ്. ഹരിഹരന്റെ ഫോട്ടോപ്രദർശനം ആർട്ഗാലറിയിൽ
text_fieldsകോഴിക്കോട്: ഫോട്ടോഗ്രഫിയുടെ പതിവുമാനങ്ങൾ അട്ടിമറിക്കുന്ന കാഴ്ചകളുമായി എസ്. ഹരിഹരന്റെ 'ബാർബക്യൂ റിപ്പബ്ലിക്' ഫോട്ടോപരമ്പര. കോഴിക്കോട് ലളിതകല അക്കാദമി ആർട്ഗാലറിയിൽ 'ബാർബക്യൂ റിപ്പബ്ലിക് എ റക്വിയം ഫോർ ഫ്ലഷ്' എന്ന പേരിലാണ് ഒരാഴ്ച നീളുന്ന പ്രദർനം. 2017 മുതൽ 2020 വരെ മൂന്നു വർഷംകൊണ്ട് പൂർത്തിയാക്കിയ ഫോട്ടോഗ്രാഫുകളുടെ പരമ്പരയാണ് പ്രദർശനത്തിലുള്ളത്. യുദ്ധങ്ങളിലും കലാപങ്ങളിലും സ്ത്രീശരീരം മാംസമാക്കപ്പെട്ട് ചവച്ചുതുപ്പുന്ന മൃഗയാവിനോദങ്ങളെ ഓർമിപ്പിക്കുകയാണ് ഫോട്ടോഗ്രാഫർ.
നാസി തടങ്കൽ പാളയങ്ങൾ മുതൽ ഗുജറാത്ത് വംശഹത്യയിൽ വരെ സ്ത്രീ ഭോഗവസ്തു മാത്രമായതിന്റെ നേർചിത്രങ്ങൾ പ്രദർശനത്തിൽ കാണാം. 45 ഓളം സൂക്ഷ്മതല ഫ്രെയിമുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. റെയിൽവേയിലെ ജോലി രാജിവെച്ചാണ് എസ്. ഹരിഹരൻ ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞത്. വെറും കാഴ്ചകൾക്കപ്പുറം കാമറകൾകൊണ്ട് ചില കാര്യങ്ങൾ പറയുകയാണ് ഉദ്ദേശിക്കുന്നതെന്ന് ഹരിഹരൻ പറഞ്ഞു.
പാലക്കാട് സ്വദേശിയായ ഹരിഹരൻ ചിത്രകാരൻ കൂടിയാണ്. ലണ്ടൻ ബ്ലാക്ക് ആൻഡ് വൈറ്റ് യൂനിവേഴ്സ് പുരസ്കാരം രണ്ടു തവണ ലഭിച്ചു. വിദേശരാജ്യങ്ങളിലടക്കം നിരവധി പ്രമുഖവേദികളിൽ പ്രദർശനങ്ങൾ നടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.